
കൊല്‍ക്കത്ത: ആദ്യമായി നേരില്‍ കണ്ടുമുട്ടിയ ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുദീപും പ്രിതാമയും ആണ് സര്‍പ്രൈസ് വിവാഹത്തിലൂടെ ജീവിതത്തില്‍ ഒന്നിച്ചത്. ദുര്‍ഗ പൂജയ്ക്കിടെയാണ് ഇരുവരുടെയും വിവാഹം.!
മൂന്നു മാസം മുമ്പാണ് ഇരുവരും ഫെയ്സ്ബുക്കിലുടെ സുഹൃത്തുക്കളാകുന്നത്. ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളായെങ്കിലും ജോലിത്തിരക്കുകള്‍ കാരണം ഇരുവര്‍ക്കും നേരില്‍ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ കണ്ടുമുട്ടിയ അന്നു തന്നെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. നാലുമണിക്കൂറിനുള്ളിലാണ് നെറുകയില്‍ സിന്ദൂരം ചാര്‍ത്തുന്ന ചടങ്ങ് മാത്രം നടത്തി ഇരുവരും ഒന്നിച്ചത്.
ഷിയോരഫുളിയില് ബൂട്ടിക് നടത്തുകയാണ് പ്രീതാമ. എതിര്‍പ്പുകള്‍ ഉയര്‍ന്നുവെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചെന്ന് പ്രീതാമ്മ പറയുന്നു. നെറ്റിയില്‍ സിന്ദൂരം അണിഞ്ഞ് തരണമെന്ന ആവശ്യം മാത്രമേ വിവാഹചടങ്ങുകളുടെ ഭാഗമായി പ്രീതാമ മുന്നോട്ടുവെച്ചിരുന്നുള്ളുവെന്ന് 35 കാരനായ സുദീപ് പറയുന്നു.






