
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിലപാട് മാറ്റി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മൂന്ന് ബോളിവുഡ് സിനിമകള്‍ 120 കോടി രൂപ കളക്ഷന്‍ നേടിയതിനാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ നിലപാട്. പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്. തന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രചരിപ്പിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. പ്രസ്താവനയുടെ ഒരു ഭാഗം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രചരിപ്പിക്കുകയായിരുന്നു, അതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. താന്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അതേസമയം മൂന്ന് ബോളിവുഡ് സിനിമകള്‍ ഒരു ദിവസം കൊണ്ട് 120 കോടി രൂപ കളക്ഷന്‍ നേടിയെന്ന തന്റെ പ്രസ്താവനയില്‍ വസ്തുതാപരമായ പിശകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ഷന്‍ നേടിയെന്നും അതിനാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി അവകാശപ്പെട്ടത്. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ വിചിത്രമായ പ്രസ്താവന.
രാജ്യത്തെ സാമ്പത്തിക നില മെച്ചമാണ് അതുകൊണ്ടാണ് മുന്ന് സിനിമകള്‍ക്ക് 120 കോടി രൂപ കളക്ഷന്‍ ലഭിച്ചത്. സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്തെന്ന് സിനിമാ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞുവെന്നും രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തിയിരുന്നു.
തൊഴിലില്ലായ്മയെക്കുറിച്ചുള്ള എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് തെറ്റാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് നല്കിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോര്‍ട്ടിലില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ ആസൂത്രിതമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.







Comments