
സോഷ്യല്‍ മീഡിയകളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പതിനൊന്ന് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന് പി ഹണ്ട് 3ന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. ആലംബം, അധോലോകം, നീലക്കുറിഞ്ഞീ എന്നീ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി മലയാളികള്‍ അംഗങ്ങളായുള്ള വാട്സ്ആപ്പ്, ടെലിഗ്രാം പോണ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പോണ് വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ തേടി സൈബര്‍ഡോമിനു പുറമെ സിബിഐയും ഇന്റര്‍പോളും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ അശ്ലീല വീഡിയോ വെബ്സൈറ്റുകളില്‍ സര്‍ക്കാര്‍ നിയം കടുപ്പിച്ച് നിയന്ത്രിച്ചെങ്കിലും വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം വഴിയുള്ള പോണ് വീഡിയോ പ്രചരണത്തിന് തടയിടാനായിട്ടില്ല. ഇത്തരം ആപ്ലിക്കേഷനുകളിലൂടെയാണ് കൂടതലായും പോണ് വീഡിയോകള്‍ പ്രചരിക്കുന്നത്. സ്മാര്‍ട് ഫോണുകളില്‍ നിന്നുമാണ് ഇപ്പോള്‍ മിക്ക പോണ് വെബ്സൈറ്റുകള്‍ക്കും കൂടുതല്‍ സന്ദര്‍ശകര്‍. ഇത് നിരോധിച്ചെങ്കിലും വാട്സ്ആപ്പ്, ടെലിഗ്രാം വഴിയുള്ള അശ്ലീല വീഡിയോ പ്രചരണം തുടരുകയാണ്.
ഞായറാഴ്ച അറസ്റ്റിലായവരില്‍ ചിലര്‍ നീലക്കുറിഞ്ഞി എന്ന അശ്ലീല ടെലിഗ്രാം ഗ്രൂപ്പില്‍ നിന്നുള്ളവരാണ് മലയാളികളാണ് ഈ ഗ്രൂപ്പ് നിയന്ത്രിക്കുന്നത്. നിരവധി പോണ് വീഡിയോകളാണ് ഗ്രൂപ്പില്‍ ഓരോ ദിവസവും എത്തുന്നത്. രണ്ട് ലക്ഷത്തിലധികം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. രണ്ട് ലക്ഷമാണ് ടെലിഗ്രാം ഗ്രൂപ്പിന്റെ പരിധി എങ്കിലും നീലക്കുറിഞ്ഞിയുടെ അംഗത്വത്തിനായി ഇപ്പോഴും പലരും കാത്തിരിക്കുകയാണ്.
കുട്ടികളുടെ പോണ് വീഡിയോകളും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ നീക്കം ചെയ്യുകയും അംഗത്തെ ബ്ലോക്ക് ചെയ്യുകയും ചെയ്യും. സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്ന വിഡിയോ പോസ്റ്റ് ചെയ്തവര്‍ വരെയുണ്ടെന്നാണ് വിവരം. സ്വന്തം ഫോണില്‍ പകര്‍ത്തിയ പങ്കാളിയുടെ വിഡിയോകള്‍ അബദ്ധത്തില്‍ ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.






