ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജനും. മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ അഭിജിത് ബാനര്‍ജി നൊബേല്‍ പുരസ്കാരം നേടിയ മൂന്ന് പേരില്‍ ഒരാളാണ്.
എസ്തര് ഡഫ്ലോ, മൈക്കല്‍ ക്രെമര്‍, അഭിജിത് ബാനര്‍ജി എന്നിവര്‍ ഈ വര്‍ഷത്തെ പുരസ്കാരം പങ്കിട്ടു. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര് ഡഫ്ലോ. മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അധ്യാപികയാണ് എസ്തര്.
ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ശ്രദ്ധേയമായ ഗവേഷണങ്ങള്‍ക്കാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്. പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി.

Comments