ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള 2019ലെ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയായിരുന്നു മോഡി അഭിനന്ദനവുമായി രംഗത്തെത്തിയത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിരവധി സംഭാവനകള്‍ നല്കിയ ആളാണ് അഭിജിത്തെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അഭിജിത് ബാനര്‍ജിയ്ക്കൊപ്പം പുരസ്കാരം ലഭിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്തര് ഡഫ്ലോ, മിഖേയേല്‍ ക്രെമര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദനങ്ങള്‍ അറിയിച്ചു.
അഭിജിത് ബാനര്‍ജിയ്ക്കൊപ്പം പുരസ്കാരം ലഭിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്തര് ഡഫ്ലോ, മിഖേയേല്‍ ക്രെമര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദനങ്ങള്‍ അറിയിച്ചു.
മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത്ത് ബാനര്‍ജി. അഭിജിത്ത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര് ഡഫ്ലോ. മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അധ്യാപികയാണ് എസ്തര്.
പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി.

Comments