കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു പുറത്ത്. രണ്ടാം റൗണ്ടിലാണ് പി.വി.സിന്ധുവിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ദക്ഷിണാഫ്രിക്കന്‍ താരം അന്‍സി യംഗാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധുവിനെ അട്ടിമറിച്ചത്. സ്കോര്‍: 21-14,21-17.
ഡെന്മാര്ക്ക് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായി സായ് പ്രണീത് മാത്രമാണ് അവശേഷിക്കുന്നത്. ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡെന്മാര്ക്ക് താരമായ ആന്‍ഡേഴ്സ് അന്റോണ്സണിനോട് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ കിഡമ്പി ശ്രീകാന്ത് പുറത്തായിരുന്നു. ഇന്ത്യന്‍ താരം സൈന നേഹ്വാളും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ആദ്യ റൗണ്ടില്‍ ജപ്പാന്റെ സയാക താകഹാഷിയ്ക്കു മുന്നിലാണ് സൈന അടിയറവ് പറഞ്ഞത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍: 15-21,21-23.ആദ്യ ഗെയിം അനായാസം എതിരാളിക്കു വിട്ടുകൊടുത്തപ്പോള്‍ രണ്ടാം ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും സൈനയ്ക്കു തിരിച്ചുവരാനായില്ല.






