
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുന്നതായി കസ്റ്റംസ്. രാജ്യത്ത് നിന്നും വരുന്ന് സ്വര്‍ണ്ണ കടത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണെന്ന് കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം മാത്രം 44 കോടിയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വര്‍ഷത്തില്‍ 100 കോടിയുടെ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ മൂന്നിലൊന്ന് കേരളത്തില്‍ നടക്കുന്നുവെന്ന് അന്വേഷ്ണ ഏജന്‍സിയുടെ കണ്ടെത്തല്‍. കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിനാല്‍ കസ്റ്റംസും അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും കമ്മീഷ്ണര്‍ പറഞ്ഞു.
കൂടാതെ സംസ്ഥാനത്ത് കള്ളക്കടത്തില്‍ വര്‍ദ്ധനവ് ഉണ്ടയി. കഴിഞ്ഞ് സാമ്പത്തിക വര്‍ഷം 28 കോടിയുടെ സ്വര്‍ണ്ണമാണ് പിടികൂടിയതെങ്കില ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കണക്കില്‍ 44 കോടിയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്.
കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി കസ്റ്റംസ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ കടത്താന്‍ ശ്രമിച്ച 123 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കേരളത്തിലേക്ക് കടത്തുന്ന് സ്വര്‍ണ്ണമാണ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടിയതെന്നും കമ്മീഷ്ണര്‍ പറഞ്ഞു. 84 കിലോ സ്വര്‍ണ്ണം പിടികൂടിയതിന്റെ 175 കേനാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഉയര്‍ന്ന് പ്രതിഫലം നല്‍കുമെന്നും അദ്ദേഹ േവ്യക്തമാക്കി.






