
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരക്കേസില് ബി.എ. ആളുരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് മുഖ്യപ്രതി ജോളി നിലപാട് സ്വീകരിച്ചതായി റിപ്പോര്ട്ട്. ഇന്നലെ കോടതിയില് ഹാജരാക്കിയപ്പോള് ജോളി ഇക്കാര്യം പോലീസിനോട് വ്യക്തമാക്കിയതായിട്ടാണ് വാര്ത്തകള്. വിവാദമായ കേസുകള് കൈകാര്യം ചെയ്ത് ചീപ്പ് പബ്ളിസിറ്റി സൃഷ്ടിക്കുന്നയാള് എന്ന വിലയിരുത്തലില് നിന്നുമാണ് സൗമ്യാവധക്കേസില് ഗോവിന്ദചാമിയ്ക്കായി ഹാജരായ ആള് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നുമാണ് റിപ്പോര്ട്ടുകള് പറയുന്നത്.
വക്കാലത്ത് എടുക്കാന് തന്നെ സമീപിച്ചത് ജോളിക്ക് വേണ്ടി സഹോദരനായിരുന്നു എന്നാണ് നേരത്തേ ആളൂര് വ്യക്തമാക്കിയിരുന്നത്. എന്നാല് താനത് വിശ്വസിക്കുന്നില്ല എന്നാണ് ജോളി പറഞ്ഞത്. വെള്ളിയാഴ്ച കോടതിയില് ഹാജരാക്കിയപ്പോള് പോലീസുകാരുടെ സാന്നിദ്ധ്യത്തില് ആളൂരിന്റെ അഭിഭാഷകര് ജോളിയെ കണ്ടു സംസാരിച്ചിരുന്നു. എന്നാല് ജോളിയുടെ നിലപാടിന് കാരണം പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്ദ്ദമാണെന്നാണ് ആളൂര് പറയുന്നത്. ഇക്കാര്യം എന്തുകൊണ്ടാണ് താമരശ്ശേരി ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയില് ജോളി പറയാന് തയ്യാറാകാതിരുന്നതെന്നും ആളൂര് ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല് പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില് വച്ച് സംസാരിക്കാന് അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും ആളൂര് കൂട്ടിച്ചേര്ത്തു.
അതേസമയം സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിക്കചാണ് ജോളിയെക്കൊണ്ട് വക്കാലത്തില് ഒപ്പിടുവിച്ചതെന്ന ആരോപണമുണ്ട്. കുപ്രസിദ്ധ കേസുകള് മാത്രം എടുക്കുന്നയാളാണ് ആളൂരെന്ന് ജോളി പിന്നീടാണ് മനസ്സിലാക്കിയത്. ജോളിയെ ഇക്കാര്യത്തില് തെറ്റിദ്ധരിപ്പിച്ചിന്നൊണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. കൊലപാതക കേസില് കഴിഞ്ഞ ദിവസം കോടതിയില് ഹാജരാക്കാന് കൊണ്ടുവന്നപ്പേഴായിരുന്നു ജോളി നിലപാട് എടുത്തത്.
കുടത്തായി കൊലപാതകപരമ്പരയില് പൊന്നാമറ്റം ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകക്കേസിലും ജോളി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജോളിയുടെ ആദ്യഭര്ത്താവ് റോയിയെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ ജോളി അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനേത്തുടര്ന്ന് ഇന്നലെ െവെകിട്ട് ജയിലില് എത്തിച്ചതിന് പിന്നാലെ ആയിരുന്നു രണ്ടാമത്തെ അറസ്റ്റ്. മൂന്നുപേരുടെയും റിമാന്ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല് റിമാന്ഡ് നീട്ടാനായി ഇന്ന് കോടതിയില് വീണ്ടും ഹാജരാക്കും. മൂന്നുപേരുടെയും ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.







Comments