
കൊച്ചി: കെ.സുരേന്ദ്രനെതിരെയുള്ള പ്രചാരണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീധരന് പിള്ള കുറ്റപ്പെടുത്തി. സോഷ്യല്മീഡിയയിലുടെയുള്ള ഇത്തരം പ്രചാരണങ്ങളെ ബിജെപി നേതാക്കള്‍ നേരിടുമെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എല്ഡിഎഫിമന്റയും യുഡിഎഫിന്റേയും അവിശുദ്ധ കൂട്ടുകെട്ടാണ്. മഞ്ചേശ്വരത്തെ രണ്ട പഞ്ചായത്തുകളിലും എല്‍ഡിഎഫും യുഡിഎഫും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടട്ടെടുക്കുകയാണ് ചെയ്യുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടുകളാണ് ഇന്ന് കേരളം നേരിടു്ന ഏറ്റവും വലിയ പ്രശനം. തിരുവനന്തപുതം കോര്‍പറേഷനിലും ഈ അവിശദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്. ഇതിന് ജനങ്ങള്‍ മറുപടി നല്‍കണമെനനും അദേഹം പറഞ്ഞു.
ബിജെപിക്കെതിരെ നടത്തിയിരുന്ന കുപ്രചരണങ്ങളുടെ മറുപടിയെന്നോണമാണ് ഇപ്പോള്‍ മറ്റ് സാമുദായിക സംഘടനകളുടെ പിന്തുണ ബിശജപിക്ക് ലഭിക്കുന്നത്. ബിജെപിയെ ഇനിയും തൊട്ടുകൂടാത്തവരായി മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും അദേഹം പറഞ്ഞു.






