
ന്യൂഡല്‍ഹി: ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിന് റഷ്യയില്‍ ശുഭാന്ത്യമായപ്പോള് ഇടിക്കൂട്ടില്‍ നിന്ന് ഇന്ത്യന്‍ താരം മേരി കോം മടങ്ങിയെത്തിയത് വെങ്കലത്തിളക്കവുമായാണ്. ആറു തവണ ലോക ചാമ്പ്യനായ മേരി കോം ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടു മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് ഇന്ത്യന്‍ അഭിമാനമായത്. ലോക ചാമ്പ്യന്‍ഷിപ്പിനു പിന്നാലെ 2020 ലെ ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമാക്കിയുള്ള തയാറെടുപ്പിലാണ് താരം. ഇതിനിടെയാണ് അപ്രതീക്ഷിത വിവാദം ഒളിമ്പിക്സ് യോഗ്യതയെ സംബന്ധിച്ച് ഉയര്‍ന്നത്.
മേരി കോമിനെതിരെ ട്രയല്‍സിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതാരം നിഖാത് സറിന് കായികമന്ത്രി കിരണ്‍ റിജ്ജുവിന് കത്ത് നല്‍കിയതോടെയാണ് സംഭവങ.ങളുടെ തുടക്കം. ഫെബ്രുവരി മൂന്നു മുതല്‍ 14 വരെ വുഹാനില്‍ നടക്കുന്ന ഒളിമ്പിക്സ് യോഗ്യത നിര്‍ണയിക്കുന്നതിനായുള്ള പോരാട്ടത്തില്‍ 51 കിലോ വിഭാഗത്തില്‍ ഇനി ട്രയല്‍സ് ഇല്ലെന്ന് ബോക്സിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് യുവതാരം ആവശ്യമുയര്‍ത്തി രംഗത്തെത്തിയത്.
ഇക്കാര്യത്തില്‍ കായിക മന്ത്രിയല്ല ഫെഡറേഷനാണ് ഉചിതമായ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു റിജ്ജുവിന്റെ ട്വീറ്റ്. ഇതിനു പിന്നാലെ സരിനെ പിന്തുണച്ച് ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര രംഗത്തെത്തിയിരുന്നു. മേരി കോമിനോട് ബഹുമാനമുണ്ടെങ്കിലും സ്പോര്‍ട്സില്‍ ഇന്നലെകള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു ബിന്ദ്രയുടെ പ്രതികരണം. ഇതിനാണ് മേരി കോം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
'ബോക്സിങ്ങിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത അഭിനവ് ബിന്ദ്ര ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മേരി കോമിന്റെ മറുപടി. അദേഹം അദേഹത്തിന്റെ പണി ചെയ്യട്ടെ. ബോക്സിങ്ങിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുത്. ഞാന്‍ ഷൂട്ടിങ്ങിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലേ? ബോക്സിങ്ങിലെ നിയമങ്ങളെക്കുറിച്ചോ പോയിന്റ സമ്പ്രദായങ്ങളെക്കുറിമച്ചാ അദേഹത്തിന് ഗ്രാഹ്യമില്ല. അതുകൊണ്ട് തന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലത്.' മേരി കോം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫെഡറേഷനോട് ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നോ ഒളിമ്പിക്സിനു എന്നെ അയയ്ക്കണമെന്നോ താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മേരി കോം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഫെഡറേഡനാണ് അന്തിമ തീരുമാനമെടുമക്കണ്ടത്. ഫെഡറേഷന് ആവശ്യപ്പെട്ടാല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും മേരി കോം അറിയിച്ചു.
ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന വനിതാ താരങ.ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയില്‍ നടക്കുന്ന ഒളിമ്പിക്സ് യോഗ്യത ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്സിങ്ങ് ഫെഡറേഷന്റെ പ്രഖ്യാപനം. പിന്നാലെ സെമിയില്‍ തോറ്റ വനിതാ താരങങളെയും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഫെഡറേഷന് തീരുമാനം മാറ്റി. മേരി കോം സെമിയില്‍ പരാജയപ്പെട്ടിരുന്നു. ഫെഡറേഷന് തീരുമാനം നടപ്പിലായാല്‍ ഇന്ത്യയില്‍ ട്രയല്‍സില്‍ പങ്കെടുക്കാതെ മേരി കോമിന് ചൈനയിലെ ടൂര്‍ണമെന്റിന് യോഗ്യത നേടാനാകും. ഈ തീരുമാനത്തെയാണ് യുവതാരം സരിന് ചോദ്യം ചെയ്തതും, പിന്നാലെ അഭിനവ് ബിന്ദ്ര പിന്തുണച്ചതും.






