
ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജിക്കെതിരെ ട്വിറ്ററില്‍ വ്യാപക പ്രചരണം. സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നിലവിലില്ലെന്നും അഭിജിത്ത് ബാനര്‍ജിക്ക് ലഭിച്ചത് നൊബേല്‍ സ്മാരക സമ്മാനം മാത്രമാണെന്നുമാണ് പ്രചരണം. സ്വഡീഷ് ബാങ്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക നൊബേല്‍ പാശ്ചാത്യ അജണ്ടയോട് യോജിക്കുന്നവര്‍ക്ക് മാത്രമേ സാമ്പത്തി ശാസ്ത്രത്തിലുള്ള നൊബേല്‍ സ്മാരക സമ്മാനം ലഭിക്കൂവെന്നും എതിര് പ്രകാചരകര് ആരോപിക്കുന്നു.
ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ നൊബേല്‍ സമ്മാനങ്ങളാണ് സീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. പിന്നീട് 1969ലാണ് സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയത്. സാമ്പത്തിക ശാസ്ത്രത്തിന് നല്കുന്ന നൊബേല്‍ സമ്മാനം തന്നെയാണെങ്കിലും ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണാര്‍ത്ഥം സാമ്പത്തികശാസ്ത്രത്തിനുള്ള സെറിഗ്സ് റിക്സ്ബാങ്ക് സമ്മാനം എന്നാണ് സാമ്പത്തിക നൊബേലിന്റെ ഔദ്യോഗിക പേര്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിക്കെതിരായ വ്യാജപ്രചരണം. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകള്‍ക്ക് മാത്രമാണ് ഒറിജിനല്‍ നൊബേല്‍ സമ്മാനം നല്‍കുന്നതെന്നും സാമ്പത്തിക നൊബേല്‍ വ്യാജമാണെന്നും വ്യാപകമായി ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികളുടെ വിമര്‍ശകനാണ് നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി. അതുകൊണ്ടു തന്നെ അഭിജിത്ത് ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ വ്യാപക പ്രചരണം.







Comments