
ലണ്ടന്‍: കാമുകന് മദ്യലഹരിയില്‍ പൈലറ്റിനെ തല്ലിയതിന്റെ പേരില്‍ എയര്‍ഹോസ്റ്റസിനു സസ്പെന്ഷന്. ബ്രിട്ടീഷ് എയര്‍വേസിലെ എയര്ഹോസ്റ്റസിനാണ് പണി പോയത്. സിംഗപ്പൂരിലെ ഒരു ഹോട്ടലിലാണ് പൈലറ്റും കാമുകനും തമ്മില്‍ ഏറ്റുമുട്ടിയത്.
ഹോട്ടലിലെ റിസപ്ഷന് ഏരിയയില്‍ വച്ച് കാമുകന് വിമാനത്തിലെ ഫസ്റ്റ് ഓഫീസറെ അടിച്ചത്. എയര്‍ഹോസ്റ്റസ് നട്ടാലിയ ഫ്ളിന്ദാലിന്റെ കാമുകനാണ് പൈലറ്റിനെ അടിച്ചതെന്ന് 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രോളിയില്‍ കൊണ്ടുവരികയായിരുന്ന മദ്യം എടുത്ത് ദേഹത്ത് ഒഴിച്ചതായും പറയുന്നു.
എയര്‍ഹോസ്റ്റസിന്റെ ക്ഷണപ്രകാരമാണ് കാമുകന് സിംഗപ്പൂര്‍ യാത്രയ്ക്കെത്തിയത്. സിംഗപ്പൂരില്‍ യാത്ര അവസാനിപ്പിച്ച ശേഷം ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് പൈലറ്റുമായി കാമുകന് ഉടക്കിയത്.
സംഭവത്തില്‍ എയര്‍ഹോസ്റ്റസിനെതിരെ ബ്രിട്ടീഷ് എയര്‍ലൈന്‍സ് അധികൃതര്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ഉന്നത നിലവാരം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.






