
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലുള്ള കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണി. പാക്ക് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഡല്‍ഹിയില്‍ പോലീസ്-സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മേഖലകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.






