ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷണല്‍ (സിഎഫ്ഐ) എന്ന സംഘടന അടുത്തിടെ 'കുട്ടികള്‍ കാണരുത്' എന്ന മുന്നറിയിപ്പോടെ ഒരു വീഡിയോ പുറത്തു വിട്ടു. എന്നാല്‍, കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെപ്പോലും കണ്ണീരണിയിക്കുന്ന മരുന്ന് പരീക്ഷണത്തിന്റെ കൊടുംക്രൂര വീഡിയോ ആയിരുന്നു അത്.
ജര്‍മനിയിലെ ഹാംബര്‍ഗിന് സമീപം ലബോറട്ടറി ഓഫ് ഫാര്‍മക്കോളജി ആന്‍ഡ് ടോക്സിക്കോളജിയില്‍ ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷണല്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. മിണ്ടാപ്രാണികളില്‍ നടത്തുന്ന മരുന്ന് പരീക്ഷണങ്ങള്‍ക്കും മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരതയ്ക്കും നേര്‍ക്ക് ലോകമെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്താനും ഒന്‍പത് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് കഴിഞ്ഞു.
ഉത്പന്നങ്ങളില്‍ എത്രമാത്രം വിഷാംശമുണ്ടെന്ന് അറിയാനാണ് മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്നത്. ഇതിനായി വിവിധ വസ്തുക്കള്‍ മൃഗങ്ങളില്‍ കുത്തിവെച്ച് ടോക്സിറ്റി ടെസ്റ്റ് നടത്തുന്നതാണ് പതിവ്. ഇത്തരത്തില്‍ യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും വിവിധ കമ്പനികള്‍ പ്രധാനമായും ടോക്സിക്കോളജി ടെസ്റ്റുകള്‍ നടത്തുന്ന ലാബാണ് എല്‍.പി.ടി. മരുന്ന് കമ്പനികളും വ്യവസായ ശാലകളും കീടനാശിനി നിര്‍മ്മാതാക്കളും രാസവള നിര്മ്മാതാക്കളുമെല്ലാമാണ് ഇവിടേയ്ക്ക് ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്യിക്കാന്‍ എത്തിക്കുന്നത്.
ചില രാസവസ്തുക്കള്‍ ശ്വസിപ്പിച്ച് പരീക്ഷിക്കും, ചിലത് കണ്ണിലേയ്ക്ക് ഒഴിക്കും, ചിലത് കഴിപ്പിക്കും. അങ്ങനെ, എത്രവേഗം ഇവയുടെ ദൂഷ്യഫലങ്ങള്‍ മൃഗങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നാണ് നിരീക്ഷിക്കുന്നത്.

തികച്ചും പ്രാകൃതമായ രീതിയില്‍ കുരങ്ങുകളിലും നായ്ക്കളിലും പൂച്ചകളിലും മുയലുകളിലുമാണ് പരീക്ഷണം. ഇവിടെ മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതും സംരക്ഷണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ്. ചെറുകൂടുകളില് ചങ്ങലയ്ക്കിട്ടിരിക്കുന്ന മൃഗങ്ങള്‍ക്ക് ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇവയില്‍ ഏറെയും രക്തവും വിസര്‍ജ്യവും നിറഞ്ഞ കൂടുകളാണ്.
പ്ലാസ്റ്ററുകള്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയും ദേഹം മുഴുവന്‍ പലതരം വയറുകള്‍ ഘടിപ്പിച്ച് വിഷവസ്തുക്കള്‍ കുത്തിവെച്ചുമാണ് കുരങ്ങുകളിലെ പരീക്ഷണം. ഇവിടെ ഏറ്റവും ക്രൂരത ഏറ്റുവാങ്ങുന്നതും കുരങ്ങുകളാണ്. കുരങ്ങുകളുടെ കഴുത്തില്‍ കുരുക്കിട്ടാണ് മരുന്ന് പരീക്ഷണം നടത്തുന്നത്. പലതും വേദനയോടെ നിലവിളിക്കുന്നതും കാണാം. പലതും ഇതിനിടെ മരിച്ചു വീഴുന്നു.
ചിലയിടത്ത് മൃഗങ്ങളെ തലകീഴായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്നു. പൂച്ചകളെ വിഷം കലര്‍ന്ന ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നു. മിക്ക പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ മൃഗങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാകുന്നു.
കൊല്ലുന്ന പരീക്ഷണത്തിന് കൊണ്ടുപോകുമ്പോഴും സ്നേഹത്തോടെ വാലാട്ടുന്ന നായ്ക്കളുടെ കാഴ്ച ഹൃദയഭേദകമാണ്. വേദനസംഹാരിപോലും നല്‍കാതെയാണ് പല പരീക്ഷണങ്ങളും
മൃഗങ്ങളല് പരീക്ഷണം നടത്തുന്നത് നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ ജര്‍മ്മനിയില്‍ ശക്തമല്ല. അതുകൊണ്ടാണ് പല രാജ്യങ്ങളും തങ്ങളുടെ ഉത്പന്നങ്ങള്‍ പരിശോധിക്കാന്‍ ജര്‍മ്മനിയെ തെരഞ്ഞെടുക്കുന്നത്.

Comments