കോതമംഗലം: ഓര്‍ത്തഡോക്സ് -യാക്കോബായ അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ. മൂവാറ്റുപുഴ സബ് കോടതി വിധിയെ തുടര്‍ന്ന് പോലീസ് സുരക്ഷയോടെ പള്ളിയില്‍ കയറാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ ഇന്നലെ മുതല്‍ പള്ളിയ്ക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗം ശക്തമായി പ്രതിരോധിക്കുകയാണ്.
പ്രതിഷേധക്കാരായ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പോലീസുകാര്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിഞ്ഞു. അതേസമയം, പ്രകോപനങ്ങളെ സമചിത്തതയോടെ നേരിടണമെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശം.
പ്രതിഷേധക്കാരായ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പോലീസുകാര്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിഞ്ഞു. അതേസമയം, പ്രകോപനങ്ങളെ സമചിത്തതയോടെ നേരിടണമെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശം.

ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈദികരുടെയും വിശ്വാസികളുടെയും സംഘം പള്ളിയിലേയ്ക്ക് പ്രാര്‍ത്ഥനയോടെ എത്തി പള്ളിയ്ക്ക് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ഇരുവിഭാഗവും തമ്മിലുള്ള സംര്‍ഷത്തെ തുടര്‍ന്ന് റമ്പാന് അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയിരത്തി അഞ്ഞൂറോളം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Comments