
ജയ്പൂര്‍: രാജസ്ഥാനില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരായ പശുക്കടത്ത് കേസ് കോടതി തള്ളി. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന് ഹൈക്കോടതിയാണ് കേസ് തള്ളിയത്. കൊല്ലപ്പെട്ട പെഹ്ലു ഖാന്, അദേഹത്തിന്റെ ആണ്മക്കള്, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് പശുക്കടത്തലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
2017 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ പെഹ്ലുഖാന് ജീവന് നഷ്ടമായതിനു പിന്നാലെ അദേഹത്തിനെതിരെയും മക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അനുമതിയില്ലതെ പശുക്കളെ കടത്തിയെന്ന് കാണിച്ചായിരുന്നു പോലീസ് കേസെടുത്തത്. കൊല്ലപ്പെട്ട പെഹ്ലു ഖാനും മക്കള്‍ക്കുമെതിരെ കേസെടുത്തത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
2017 ഏപ്രിലിലാണ് ആല്‍വാറില്‍ ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെഹ്ലു ടഖാന് മൂന്നു ദിവസത്തിനു ശേഷം മരണപ്പെട്ടു. സംഭവത്തില്‍ പെഹ്ലു ഖാനെ ാക്രമിച്ച ഗോസംരക്ഷകര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവരെ പിന്നീട് കോടതി വിട്ടയിച്ചിരുന്നു.






