
ഇറാനിയന്‍ സൗന്ദര്യ റാണിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. തന്റെ സ്വന്തം നാട്ടിലെത്തിയാല്‍ കൊല്ലപ്പെടുമെന്നുള്ള ഭയം കൊണ്ട് ഇവര്‍ ഇപ്പോള്‍ വിമാനത്താവളത്തിലാണ് കഴിയുന്നത്. ഫിലിപ്പീന്‍സിലെ രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്റെ പ്രതിനിധിയായി പങ്കെടുക്കാനാണ് ബഹോറെ സറി ബഹാരി എത്തിയത്.
ഇറാന് സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലമാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബഹാരി പറയുന്നു. തന്റെ രക്ഷക്ക് രാജ്യാന്തര സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2008 മുതല്‍ ഇറാന്റെ ആവശ്യപ്രകാരം താന്‍ ഇന്റര്‍പോള്‍ നീരീക്ഷണത്തിലാണെന്നും ബഹാരി പറയുന്നു. 2014 മുതല്‍ ഫിലിപ്പീന്‍സിലാണു ബഹാരിയുടെ താമസം. സ്വദേശത്തേക്ക് തിരികെ പോകുന്നില്ലെന്നാണു തീരുമാനം. ഫിലിപ്പീന്‍സില്‍ താമസിക്കുന്ന തനിക്കെതിരെ ഇറാനില്‍ എങ്ങനെയാണ് ക്രിമിനല്‍ കേസുണ്ടാകുന്നതെന്ന് പല തവണ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും ബഹോരി പറഞ്ഞു.
ഫിലിപ്പീന്‍സില്‍ അഭയാര്ഥിയാകാന് താല്പര്യമില്ല. അവിടെ സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ബഹാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റര്‍പോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.






