നടന് ബിനീഷ് ബാസ്റ്റിനും സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള വിഷയം വന്‍ വിവാദമായിരിക്കുകയാണ്. പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ഇരുവരും അതിഥികളായി എത്തിയപ്പോഴാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. തന്നോടൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞുവെന്നാണ് ബിനീഷ് ആരോപിച്ചത്. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി വീണ്ടും ബിനീഷ് രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം മാപ്പ് പറയേണ്ടത് തന്നോടല്ലന്നും സമൂഹത്തോടാണെന്നും ബിനീഷ് പറഞ്ഞു. ഇന്ന് നടക്കുന്ന സമവായ ചര്‍ച്ചയിലൂടെ അനില്‍ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും ബിനീഷ് പറഞ്ഞു. മാത്രമല്ല അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിന് വ്യക്തമാക്കി.
അനില്‍ രാധാകൃഷ്ണന് ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നാളെ സമവായ ചര്‍ച്ച നടത്തും. അതേ സമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനില്‍ ഫെഫ്കക്ക് വിശദീകരണം നല്കി. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന് നല്കുന്ന വിശദീകരണം. സംഭവത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക നിലപാടെടുത്തിരുന്നു.
പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ്സംഭവം ഉണ്ടായത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരു നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോനെതിരായ ഉയര്‍ന്ന ആരോപണം.

Comments