
ടാറ്റു ചെയ്യാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ട്ടമാണ്. കൈയ്യിലും കഴുത്തിലും എന്തിന് ദേഹം മുഴുവനും ചില ആളുകള്‍ ടാറ്റു ചെയ്യാറുണ്ട്. എന്നാല്‍ കണ്ണിന് ഉള്ളില്‍ ടാറ്റു ചെയ്യുന്ന കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ചിന്തിച്ചാല്‍ തന്നെ പേടി തോന്നുന്നവരുണ്ട്. എന്നാല്‍ കണ്ണിനുള്ളില്‍ ടാറ്റു ചെയ്യ്താലോ അത് കാഴ്ച നഷ്ടമാകാന്‍ കാരണമായാലോ. എന്നാല്‍ ഇങ്ങനെ ഒരാള്‍ ഉണ്ട്. കണ്ണിനുളളില്‍ ടാറ്റു ചെയ്ത് കാഴ്ച നഷ്ട്ടപ്പെട്ട ഒരാള്‍. ഓസ്‌ട്രേലിയന്‍ സ്വദേശിനി ആംബര്‍ ലൂക്ക് ആണ് തന്റെ അനുഭവം പങ്ക്‌വെച്ച് രംഗത്തെത്തിയത്.
മുഖം ഉള്‍പ്പെടെ ദേഹത്തിന്റെ പല ഭാഗത്തും ആംബര്‍ ടാറ്റു ചെയ്തിട്ടുണ്ട്. അതിനിടയിലാണ് കണ്ണിന്റെ ഉള്ളില്‍ ടാറ്റു ചെയ്യാം എന്ന ചിന്ത് ഉണ്ടാകുന്നത്. തുടര്‍ന്ന് കണ്ണിന്റെ വെള്ളയില്‍ നീല നിറം ആംബര്‍ ടാറ്റു ചെയ്യുകയും ചെയ്തു. ശരീരത്തിന്റെ പല ഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുഭവിക്കാത്ത വേദനയാണ് ആംബറിനെ തേടിയെത്തിയത്.
ആ ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലു, കഴിയില്ല. മഷി കണ്ണിനുള്ളില്‍ തുളച്ച് കയറിയപ്പോള്‍ പത്ത് ഗ്ലാസ് കഷ്ണങ്ങള്‍ കൊണ്ട് കണ്ണിനുള്ളില്‍ വരയുന്നത് പോലെയാണ് തോന്നിയത്. തുടര്‍ന്ന് മൂന്ന് ആഴ്ചയോളം തനിക്ക് കാഴ്ച ഇല്ലാതാകുകയും ചെയ്തു ആംബര്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റ് കൂടുതല്‍ ആഴത്തില്‍ ചെയ്തതുകൊണ്ടാണ് കാഴ്ച ശക്തി നഷ്ട്ടമായത്. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്നും ആംബര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
ഇപ്പോള്‍ നീല നിറത്തിലാണ് ആംബറിന്റെ കണ്ണുകള്‍. 16 ാം വയസ്സിലാണ് ആംബര്‍ ടാറ്റു ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് അതൊരു ശീലമായി. 2020 പൂര്‍ത്തിയാകുമ്പോള്‍ തന്റെ ശരീരത്തില്‍ ടാറ്റു ഇല്ലാത്ത ഒരു ഇടവും കാണരുത് എന്നാണ് ഇപ്പോര്‍ ആംബറിന്റെ ആഗ്രഹം.






