
മുംബൈ: ഇമാന് അബ്ദുള്ള ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയില്‍ പെടുമ്പോള്‍ വെറും 13 വയസ്സായിരുന്നു പ്രായം. തീവ്രവാദികളുടെ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഇമാം പിന്നീട് പല തവണ ലൈംഗികാടിമായ വില്‍പ്പനയ്ക്ക് ഇരയായി. രക്ഷപ്പെടുത്തപ്പെട്ട് കടുംബവുമായി പുന:സമാഗമം നടത്തുന്നതിനിടയില്‍ അനേകം തവണ ബലാത്സംഗത്തിനിരയായി. ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയില്‍ വിവരിക്കാന്‍ പറ്റാത്തത്ര ദുരിതം പേറിയ ഇറാഖിലെ യസീദി മതന്യൂനപക്ഷത്തിന്റെ വക്താവായ ഇമാം ഇന്ത്യന്‍ മാധ്യമങ്ങളോട് ദുരിതം വിവരിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു ഹാര്‍മണി ഫൗണ്ടേഷന്റെ മതര്‍ തേരസാ ഫൗണ്ടേഷന് ഇമാം അബ്ദുള്ളയ്ക്കും യസീദികളിലെ മറ്റ് പെണ്‍കുട്ടികള്‍ക്കും ആദരം നല്കുന്ന ചടങ്ങിനായി മുംബൈയില്‍ എത്തിയത്. ഇസ്ളാമിക് സ്റ്റേറ്റ് യസീദി പെണ്‍കുട്ടികളെ ലൈംഗികാടിമകള്‍ ആക്കി വെയ്ക്കുക മാത്രമല്ല ചെയ്തത്. ഇസ്ളാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു. മാനസീകമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്ന് അബ്ദുള്ള പറഞ്ഞു. 2014 ല്‍ യസീദികളുടെ സ്വന്തം നഗരമായ സീഞ്ഞാറിലേക്ക് ഐഎസ് സേന കടന്നു കയറിയതോടെയാണ് യസീദികളുടെ കഷ്ടകാലം തുടങ്ങിയത്. അനേകരെ സംഘടന തടവിലാക്കി. എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കുര്‍ദ്ദുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ അനേകം ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളെയാണ് അവര്‍ തടവിലാക്കിയത്. എന്നാല്‍ 2019 ഒക്ടോബറില്‍ വടക്കന്‍ സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ എടുത്ത തീരുമാനം കനത്ത തിരിച്ചടിയായെന്നാണ് യസീദികള് പറയുന്നത്. കുര്‍ദ്ദുകള്‍ക്ക് തനിച്ച് പോരാടേണ്ടി വന്നു.
അമേരിക്ക സൈന്യത്തെ പിന്‍വലിക്കാന്‍ എടുത്ത തീരുമാനം വഞ്ചനയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. കുര്‍ദ്ദ് സേനയ്ക്ക് മേല്‍ തുര്‍ക്കി ആക്രമണം ശക്തമാക്കാകകാന് കാരണമായി. ഇത് തീവ്രവാദികളില്‍ അനേകര്‍ രക്ഷപ്പെടുന്നതിനും കാരണമായി. വിട്ടയ്ക്കപ്പെട്ട തീവ്രവാദികള്‍ തിരിച്ചുവരുമോ എന്നായിരുന്നു യസീദികളുടെ ആശങ്കയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അല്‍ കൈ്വദിയും പറഞ്ഞു. മുസ്ളീങ്ങളും ക്രിസ്ത്യാനികളും യസീദികളുമായി ഒരുമയോടെ കഴിയുന്നതില്‍ അഭിമാനിച്ചിരുന്നവരാണ് കുര്‍ദ്ദുകള്‍.
എന്നാല്‍ ട്രംപിന്റെ വഞ്ചന കുര്‍ദ്ദുകളുടെ പിടിയിലായ ആയിരക്കണക്കിന് ഐഎസ് തീവ്രവാദികളെ മോചിപ്പിക്കുന്നതിലേക്കും രക്ഷപെടുന്നതിലേക്കാണ് നയിച്ചത്. അന്താരാഷ്ട്ര സമാധാനമായിരുന്നു ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി. പ്രശ്നത്തില്‍ ലോകസമൂഹ്യം ഇടപെടുകയും യസീദികളുടെ നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിക്കാന്‍ സഹായിക്കുകയൂം ചെയ്യണമെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് തുര്‍ക്കിക്ക് കുര്‍ദ്ദുകള്‍ക്ക് മേല്‍ ആക്രമണം നടത്തും വിധത്തില്‍ അമേരിക്കന്‍ സൈന്യത്തെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചത്. ഒക്ടോബര്‍ 9 ന് തുര്‍ക്കി ആക്രമണം ആരംഭിച്ചതോടെ രണ്ടുലക്ഷം പേര്‍ക്കാണ് പാലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്. റഷ്യയോടും സിറിയന്‍ സര്‍ക്കാരിനോടും കുര്‍ദ്ദുകള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.






