ഇന്ത്യയെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാത്ത പാക്കിസ്ഥാന് പുതിയ അടവുമായി രംഗത്തെത്തിരിക്കുകയാണ്. മ്യൂസിയത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ പ്രതിമ ഗ്ലാസ് കൂടാരത്തിനുള്ളില്‍ സ്ഥാപിച്ച് പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ് പാക്കിസ്ഥാന്.
അരികില്‍ ഒരു ചായക്കപ്പ്, തൊട്ടടുത്ത് പാക് സൈനികന്, അതേ വസ്ത്രങ്ങള്‍... ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ പ്രതിമ പ്രദര്‍ശനത്തിന്. മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. പാക് സൈനികന്റെ പ്രതിമയും പിടിക്കപ്പെടുമ്പോള്‍ അഭിനന്ദന് ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു ചായ കപ്പും ഗ്ലാസ് കൂടാരത്തിനുള്ളില്‍ വെച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന് വര്ധമാന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാര്‍ച്ച് ഒന്നിനു മോചിതനായി. എങ്കിലും അന്ന് മുതല്‍ അഭിനന്ദന് പാക് ട്രോളുകളില്‍ സജീവമാണ്. ചോദ്യം ചെയ്യുന്ന സമയത്ത് അഭിനന്ദന് വര്ദ്ധമാന് ചായക്കപ്പുമായി നില്ക്കുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാന് പുറത്ത് വിട്ടിരുന്നു.
പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ രാജ്യരഹസ്യങ്ങളൊന്നും പുറത്ത് വിടാതിരുന്ന അഭിനന്ദന് അത്തരം കാര്യങ്ങളൊന്നും താന്‍ പുറത്ത് വിടാന്‍ പാടില്ലെന്നായിരുന്നു മറുപടി നല്‍കിയത്. ചോദ്യം ചെയ്യലിനൊടുവില്‍ ചായ നന്നായിരുന്നു, നന്ദി എന്ന് അഭിനന്ദന് പറയുന്നതും പാക്കിസ്ഥാന് പുറത്ത് വിട്ട വിഡിയോയില്‍ ഉണ്ടായിരുന്നു. ഈ വിഡിയോ പാക്കിസ്ഥാന് നേരത്തെ ട്രോളാക്കി പുറത്ത് വിട്ടിരുന്നു.

Comments