
കൊച്ചി : സംസ്ഥാനത്തെ സമരങ്ങളെ നേരിടാന്‍ ജലപീരങ്കിയ്ക്ക് പകരം കൂടുതല്‍ ശക്തിയുള്ള കാപ്സി സ്പ്രേ ഉപയോഗിക്കാന്‍ ഒരുങ്ങി കേരളാ പോലീസ്. ഇതിനുള്ള നടപടികള്‍ തുടങ്ങി. 20 ബോട്ടില്‍ കാപ്സി സ്പ്രേ വാങ്ങാന്‍ പോലീസ് ടെന്ഡന് ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അന്‍പതു മുതല്‍ എഴുപതുപേര്‍ വരുന്ന ആള്‍ക്കൂട്ടത്തെ നേരിടാന്‍ ഒരു ബോട്ടില്‍ സ്പ്ര മതിയാകും. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചതായും എന്നാല്‍, സ്പ്രേ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അഡീഷണല്‍ ഐജി സുജിത് ദാസ് പറഞ്ഞു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, കാപ്സി സ്പ്രേവാങ്ങാനുള്ള നീക്കം വിവാദത്തിലേയ്ക്ക് നീങ്ങുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഹോങ്കാങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധിഷേനക്കാരെ പിരിച്ചു വിടാന്‍ കാപ്സി സ്പ്രേ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തവുമാണ്.
കാപ്സി സ്പ്രേ ആരോഗ്യത്തിന് ഹാനീകരമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്പ്രേയിലെ രാസവസ്തുക്കള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആസ്ത്മ രോഗികളെ ഇത്തരം സ്പ്രേകള്‍ പ്രതികൂലമായി ബാധിക്കും. കണ്ണ്, ചെവി, ഒപ്പം ശ്വസന വ്യവസ്ഥയേയും സ്പ്രേയിലെ രാസവസ്തുക്കള്‍ ബാധിക്കും.






