ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കുടുംബമായി പബ്ബില്‍ എത്തിയ യുവതിയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഘം യുവതിയെ അപമാനിച്ചു. കുടുംബാംഗങ്ങളും മകനും കൂടെയുള്ളപ്പോഴാണ് യുവതിയ്ക്ക് ഇത് നേരിടേണ്ടി വന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ തലയില്‍ ഇവര്‍ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു. ഇവരുടെ കുട്ടിക്കും പരിക്കേറ്റു.
സംഭവങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പരാതി നല്‍കിയിട്ടും പോലീസ് കൃത്യമായ സമയത്ത് നടപടിയെടുത്തില്ലെന്ന് ആരോപണമുയര്‍ന്നു. പൊതുശല്യത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. യുവതിയെ അപമാനിച്ചതിനും ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനും പോലീസ് കേസെടുത്തിട്ടില്ലെന്നുമാണ് ആരോപണം.

Comments