
മനുഷ്യനില്‍ വളരെയധികം സ്വാധീനം ചെലുത്താ ന് കഴിവുള്ള ഒന്നാണ് രത്നങ്ങള്‍. രത്നധാരണത്തിലൂടെ രത്നങ്ങളില്‍ നിന്നും പ്രവഹിക്കുന്ന ശക്തമായ ഊര്‍ജ്ജപ്രവാഹം മനുഷ്യശരീരത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിലൂടെ ഉന്മേഷം വര്‍ദ്ധിക്കുകയും ചിന്താശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഓരോ വ്യക്തിയുടേയും ഗ്രഹനില പരിശോധിക്കുമ്പോള്‍ ഓരോ വ്യക്തിക്കും ആജീവനാന്തം സംരക്ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഗ്രഹങ്ങളുണ്ട്. അവയില്‍ ഏറ്റവും അനുകൂലമായ ഗ്രഹങ്ങള്‍ നിശ്ചയിച്ച് ആ ഗ്രഹങ്ങളുടെ രത്നങ്ങള്‍ ധരിക്കുമ്പോഴാണ് രത്നധാരണം ഏറ്റവും ഗുണപ്രദമാകുന്നത്.
ഓരോ ഗ്രഹത്തിനും അതിന്റേതായിട്ടുള്ള സ്വാധീനശക്തിയുണ്ട്. അതാത് ഗ്രഹങ്ങളുടെ രത്നങ്ങള്‍ ധരിക്കുന്നതിലൂടെ ഗ്രഹങ്ങളുടെ സ്വാധീനശക്തി വര്‍ദ്ധിപ്പിക്കുവാനും നിലനിര്‍ത്തുവാനും കഴിയും.
ഉദാഹരണത്തിന്:ആദിത്യന് പൊ തുവേ സ്വാധീനിക്കുന്നത്: ആത്മാവ്, സൗഖ്യം, ഉത്സാഹം, ധൈര്യം, ഉദ്യോഗപദവി, ഊര്ജ്ജസ്വലത, കീര്‍ത്തി മുതലായവയെയാണ്.
** ചന്ദ്രന് സ്വാധീനിക്കുന്നത്:
മനസ്സ്, ശരീരം, ശാന്തത, സൗഖ്യം, കൃഷി, ബുദ്ധി, സൗന്ദര്യം, ആകാംക്ഷ, ഉദ്യോഗം, കീര്‍ത്തി മുതലായവയെയാണ്.
** ചൊവ്വ പൊതുവേ സ്വാധീനിക്കുന്നത്:
ധൈര്യം, ഓജസ്സ്, ഭൂമി, സൈന്യവിഭാഗം, യുദ്ധം, അഗ്നി, ശത്രുരക്ഷ, മംഗല്യം, ആപത്ത് മുതലായവയെയാണ്.
** വ്യാഴം പൊതുവേ സ്വാധീനിക്കുന്നത്:
ധനസമ്പാദനം, സ്വര്‍ണ്ണം, ബന്ധുമിത്രാദികള്‍, ബുദ്ധി, ചൈതന്യം, ശ്രേഷ്ഠത, കീര്‍ത്തി, ശരീരസുഖം, ദൈവഭക്തി, ദയവ്, സ്ത്രീസുഖം, ഭാര്യഭര്തൃസുഖം, ഐശ്വര്യം മുതലായവയെയാണ്.
ഇതുപോലെ ഓരോ ഗ്രഹത്തിനും അതിന്റേതായിട്ടുള്ള സ്വാധീനശക്തിയുണ്ട്. ഗ്രഹനില നിരീക്ഷിച്ച് അനുകൂലമായ ഗ്രഹങ്ങളുടെ രത്നങ്ങള്‍ തിരഞ്ഞെടുത്ത് ധാരണാവിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും ആ വ്യക്തിയില്‍ ധാരാളം അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. രത്നധാരണത്തിലൂടെ മടി, അലസത എന്നിവ മാറ്റിയെടുക്കാം. അതിലൂടെ നല്ല രീതിയില്‍ കര്‍മ്മം ചെയ്ത് വിജയിക്കുവാന്‍ കഴിയും.
ഗണേശന് എസ്.
ജം കണ്‍സള്‍ട്ടന്റ്






