
തിരുവനന്തപുരം: ബാഗ് നഷ്ടപ്പെട്ട യുവാവിന സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന് സണ്ണി വെയിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. റെയില്‍വേ സ്റ്റേഷനില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ മോഷ്ടിക്കപ്പെട്ട യുവാവിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഗുഡല്ലൂര്‍ സ്വദേശി വിഷ്ണു പ്രസാദാണ് തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ മോഷണം പോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്.
'Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന് 4 ദിവസങ്ങളായി തൃശ്ശൂര്‍ നഗരത്തില്‍ അലയുകയാണ്. ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും.': സണ്ണി വെയിന്‍ കുറിച്ചു
കഴിഞ്ഞ പത്തിനാണ് വിഷ്ണു പ്രസാദിന്റെ ബാഗ് റെയില്‍ വെ സ്റ്റേഷനില്‍ വച്ച് മോഷണം പോയത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലിക്കായാണ് വിഷ്ണു പ്രസാദ് ഗുഡല്ലൂരില്‍ നിന്നെത്തിയത്. ജര്‍മനിയിലെ കപ്പല്‍ കമ്പനിയില്‍ ജോലി ശരിയായ വിഷ്ണു പ്രസാദ് അവിടെ നിയമനം നേടുന്നത് വരെയുള്ള ചെലവുകള്‍ക്കായാണ് സ്വകാര്യ ഹോട്ടലില്‍ ജോലി തരപ്പെടുത്തിയത്.
ബാഗ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേഷന് മുഴുവന്‍ തിരഞ്ഞെങ്കിലും ബാഗ് കിട്ടിയില്ല. തുടര്‍ന്ന് പോലീസിനെ സമീപിച്ചു. കപ്പല്‍ ജോലിക്ക് കയറണമെങ്കില്‍ സമര്‍പ്പിക്കേണ്ട യോഗ്യതാ സാക്ഷ്യ പത്രങ്ങളും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളെല്ലാം അടങ്ങിയ ബാഗാണ് നഷ്ടമായത്. ഫോണ്‍: 8903067133






