
വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി നേടിയെടുത്ത സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ബാഗ് റയില്‍വേ സ്റ്റേഷനില്‍ വച്ച് നഷ്ടമായ യുവാവിന്റെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. നാല് ദിവസം തന്റെ ബാഗ് തിരഞ്ഞ ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണു എന്ന ചെറുപ്പക്കാരന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ കണ്ട് സങ്കടപ്പെട്ടവരും പ്രാര്‍ത്ഥിച്ചവരും ഏറെയായിരുന്നു. സര്‍ട്ടിഫിക്കറ്റ് ഒഴികെ മറ്റെല്ലാം എടുത്തോ എന്ന് പറഞ്ഞ് വിങ്ങി പൊട്ടുന്ന വിഷ്ണുവിന്റെ മുഖം ആരും മറന്നിട്ടില്ല.
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട് വിഷ്ണുവിന്റേയും സാഹചര്യം കാരണം കള്ളനാകേണ്ടി വന്ന ഒരു കള്ളന്റേയും കഥ സിനിമയാകുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഷെബി ചൗഘട്ടാണ് ഈ കഥ സിനിമയാക്കുന്നത്. ഷെബി തന്നെയാണ് കാര്യം ഫേയ്സ്ബുക്കിലൂടെ അറിയിച്ചത്.
വിഷ്ണുവിന്റെ കള്ളന് കൊണ്ടുപോയ ബാഗ് ഒടുവില്‍ വടക്കും നാഥ ക്ഷേത്രത്തിന് അടുത്ത് നിന്ന് വിഷ്ണുവിന് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതാകുന്നത്.
ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടിയെയാരുന്നു കള്ളന് ബാഗ് തട്ടിയെടുത്തത്. തന്റെ ഫോണും വസ്ത്രങ്ങളും കള്ളന് കൊണ്ടുപോയാലും സര്‍ട്ടിഫിക്കറ്റുകള്‍ ദയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.






