
സങ്ക്രൂര്‍: വെള്ളം ചോദിച്ച ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. പഞ്ചാബിലെ സങ്ക്രൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലായി. ചങ്കലിവാല സ്വദേശികളായ റിങ്കു, ഇയാളുടെ പിതാവ് അമര്‍ജിത്ത്, ലക്കി, ജിന്തര്‍ സിങ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 21ന് റിങ്കുവും കൊല്ലപ്പെട്ട യുവാവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇത് ഗ്രാമവാസികള്‍ ഇടപെട്ട് താല്‍ക്കാലികമായി പരിഹരിച്ചിരുന്നു. എന്നാല്‍ നവംബര്‍ ഏഴിന് പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ യുവാവിനെ തന്റെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം റിങ്കുവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
ഒത്തുതീര്‍പ്പിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും റിങ്കുവും പിതാവും ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ യുവാവ് വെള്ളം ചോദിച്ചതോടെ മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.






