
തലശ്ശേരി: ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ഭാര്യയുടെ രണ്ടാം വിവാഹം കുടുംബ കോടതി തടഞ്ഞു. ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് കോടതി ദില്ലാ ജഡ്ജ് ശങ്കരന് നായര്‍ താത്കാലികമായി തടഞ്ഞത്. കണ്ണൂര്‍ കണ്ണാടി പറമ്പിലെ കൃഷ്ണദാസ് നിലയത്തില്‍ കെ കൃഷ്ണദാസാണ് പരാതി ഹര്ജിക്കാരന്. അഡ്വ.വി.ജയകൃഷ്ണന് മുഖേനയാണ് കൃഷ്ണദാസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2004ല്‍ ഫെബ്രുവരിയിലാണ് കൃഷ്ണദാസ് നിട്ടൂര്‍ തെരുവിലെ ഗംഗയില്‍ രേഷ്മയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ 14 വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയും ഇവര്‍ക്കുണ്ട്. വിദേശത്തായിരുന്ന കൃഷ്ണദാസ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് ഭാര്യ ആംബുലന്‍സ് ഡ്രൈവറായ രാജേഷിനെ വിവാബം കഴിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിച്ചതെന്നും. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെയാണ് ഭാര്യ രണ്ടാം വിവാഹത്തിനൊരുങ്ങിയതെന്നും ഹരജിയില്‍ പറയുന്നു. പോലീസ് സ്റ്റേഷനിലും കൃഷ്ണദാസ് പരാതി നല്‍കിയിട്ടുണ്ട്.






