ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്മാര്ക്ക് പരിക്കും പറ്റിയിട്ടുണ്ട്. പല്ലന്‍വാല സെക്ടറില്‍ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്.
സൈനികരുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ് ജവാന്മാരെ ഉടന്‍ തന്നെ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു എന്ന് സൈനിക വക്താവ് അറിയിച്ചു.
അതിനിടയില്‍ പാകിസ്ഥാന് വീണ്ടും രജൗറിയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. ജനവാസ കേന്ദ്രത്തിന് നേര്‍ക്ക് പ്രകോപനം കൂടാതെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും സൈന്യം വ്യക്തമാക്കി.

Comments