
വാഷിങ്ടണ്‍ : ഇന്ത്യയില്‍ നിന്നുള്ള പല ഉല്പന്നങ്ങളും വിദേശരാജ്യങ്ങളില്‍ കമ്പോള വില്‍പ്പനയ്ക്ക് വയ്ക്കാറുണ്ട്. കൂടുതലും ഉത്തരേന്ത്യന്‍ മധുര വിഭവങ്ങളും തേങ്ങാവിഭവങ്ങളും ഒക്കെയാണ് അതില്‍ പ്രധാനം. എന്നാല്‍ ചാണകവരളി വില്‍പ്പനയ്ക്ക് വച്ച് വ്യത്യസ്തമാവുകയാണ് ന്യൂജേഴ്സിയിലെ ഒരു കട. ഏറ്റവും കുറഞ്ഞ ചിലവില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തയ്യാറാക്കുന്ന ചാണകവരളിക് 215 രൂപയാണ് കടയിലെ വില.
സമര് ഹലാങ്കര്‍ എന്ന ആളാണ് ന്യൂ ജേഴ്സിയിലെ കടയില്‍ ചാണകവരളി വില്‍പ്പനയ്ക്ക് വെച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക്വെച്ചത്. തന്റെ കസിനാണ് ചാണകവരളിയുടെ ചിത്രങ്ങള്‍ അയച്ചു തന്നത്. എഡിസണിലെ ഒരു കടയിലാണ് ഇത് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2.99 ഡോളര്‍ (215 രൂപ) യാണ് വില. അപ്പോള്‍ എന്റെ ചോദ്യം ഇതാണ്. ഇന്ത്യയിലെ പശുവിന്റെ ചാണകം കയറ്റി അയച്ചാണോ അതോ യാങ്കി പശുക്കളുടെ ചാണകം ഉപയോഗിച്ചാണോ ഈ ചാണകവളരി ഉണ്ടാക്കിയിരിക്കുക. എന്ന അടിക്കുറുപ്പോടെയാണ് സമര് ചിത്രം പങ്ക്വെച്ചിരിക്കുന്നത്.
ഭക്ഷ്യയോഗ്യമല്ല മതപരമായ കാര്യങ്ങള്‍ക്ക് മാത്രം എന്ന ലേബലോട് കൂടിയാണ് ഇത് പാക് ചെയ്തിരിക്കുന്നത്. ഒരു പാക്കറ്റില്‍ പത്ത് ചകണകവരളിയാണ് ഉണ്ടാവുക. ചാണകവരളിയുടെ വില്പ്പനകണ്ടും അതിന്റെ പരസ്യങ്ങള്‍ കണ്ട് ചിരിക്കുകയാണ് സോഷ്യല്‍ ലോകം. ചാണകവരളി കുക്കീസ് എന്ന് പറഞ്ഞ് വില്‍ക്കുന്നതായിരിക്കും നല്ലത്. ഇന്ത്യന്‍ ഉല്‍പ്പനം എന്ന അടിക്കുറിപ്പോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക്വെക്കുന്നുണ്ട്.






