
ഭോപ്പാല്‍: വടക്കന്‍ മദ്ധ്യപ്രദേശില്‍ പുജയ്ക്കും നരബലിക്കും ആണ്‍കുട്ടികള്‍ ഇരയാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കാണാതായ ഒരു കുട്ടിയുടെ വികൃതമാക്കിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയതോടെ ഗ്രാമത്തിലുള്ളവര്‍ ഭീതിയിലാണ്. കണ്ണു ചൂഴ്ന്നെടുത്ത നിലയിലും കാതുകള്‍ മുറിച്ചെടുത്ത നിലയിലും കണ്ടെത്തിയ മൃതദേഹം കിടന്ന സ്ഥലത്തു നിന്നും പൂജാവസ്തുക്കളും മറ്റും കണ്ടെത്തി.
സൈനിക ജീവിതം സ്വപ്നം കണ്ട് കഠിനമായ പ്രയത്നം നടത്തിയിരുന്ന ഒരു ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്്. വയലിനടുത്ത ഒരു മരത്തിന് സമീപത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടു കണ്ണുകള്‍ ഇല്ലായിരുന്നു. വലതു ചെവിയും അറുത്തുമാറ്റപ്പെട്ടു. ചൂഴ്്ന്നെടുത്ത കണ്ണുകളുടെ സ്ഥാനത്തു നിന്നും രക്തം ഒഴുകി നിലത്തു പടര്‍ന്നിരുന്നു. തൊട്ടടുത്ത് ഒരു തേങ്ങയും പൂജാ വസ്തുക്കളും കിടന്നു. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടി നരബലിക്ക് ഇരയായതായിട്ടാണ് ഗ്രാമ വാസികള്‍ സംശയിക്കുന്നത്. കൂട്ടുകാരില്‍ ചിലരെയും ഒരു തന്ത്രിയെയുമാണ് വീട്ടുകാര്‍ സംശയിക്കുച്ചന്നത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തു.
അടുത്ത ഏതാനും മാസങ്ങളിലായി തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്നും നരബലി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നല്ല വിളവ് കിട്ടാന്‍ 12 വയസ്സുള്ള അനന്തരവനെ ഒരാള്‍ ബലി നല്‍കിയതിന്റെ വാര്‍ത്ത ജൂണില്‍ പുറത്തുവന്നിരുന്നു. ജൂലൈയില്‍ ഒരു മൂന്നു വയസ്സുകാരനെ ബലി നല്കാന് നടത്തിയ നീക്കം നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പരാജയപ്പെടുത്തി. നാട്ടുകാര്‍ തക്ക സമയത്ത് പോലീസിനെ വിളിക്കാന്‍ കഴിഞ്ഞതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമായത്. സൈന്യത്തില്‍ ചേരാന്‍ അതിയായി ആഗ്രഹിച്ചിരുന്ന കുട്ടി തിങ്കളാഴ്ച ജോംഗിഗിന് പോയത് മുതലാണ് കാണാതായത്. മദ്ധ്യപ്രദേശിലെ മൊറിയാന ജില്ലയില്‍ എല്ലാ ദിവസവും കൂട്ടുകാരുമായി പ്രഭാതത്തില്‍ ഓടാന്‍ പോയെങ്കിലും പിന്നീട് തിരിച്ചു വന്നില്ല.






