ബെംഗളുരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും ആവേശപ്പോര് തുടങ്ങി. ബെംഗളുരുവിന്റെ മൈതാനത്തില്‍ ബെംഗളുരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സഹല്‍ അബ്ദുല്‍ സമദ് ഇല്ല. ഗോള്‍കീപ്പര്‍ ടി.പി. രഹനേഷ്, കെ.പി. രാഹുല്‍, കെ. പ്രശാന്ത്, അബ്ദുല്‍ ഹക്കു എന്നിവര്‍ ടീമിലുണ്ട്.
ബ്ലാസ്റ്റേഴ്സ് നായകന് ബര്‍ത്തലോമിയോ ഓഗ്ബെച്ചെയ്ക്കൊപ്പം റാഫേല്‍ മെസ്സി ബൗളിയും കളത്തിലിറങ്ങി. മറുവശത്ത് മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനിലുണ്ട്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, ഉദാന്ത സിങ്, റാഫേല്‍ അഗസ്റ്റോ, സുനില്‍ ഛേത്രി എന്നിവരുടെ മികച്ച നിരയാണ് ബെംഗളുരുവിനായി അണിനിരക്കുന്നത്.
ലീഗില്‍ ഇരു ടീമുകളും നാലു തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നു തവണയും ബെംഗളുരുവിനായിരുന്നു ജയം. ഒരു തവണ സമനിലയിലും അവസാനിച്ചു. നാലു കളി കഴിഞ്ഞുനില്ക്കുന്ന ബ്ലാസ്റ്റേഴ്സിന് ഒരു ജയവും രണ്ടു സമനിലയുമാണുളളത്. ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Comments