
കാന്‍ബേറ: കടലിനടിയിലും ആകാശത്തുവച്ചുമൊക്കെ ദമ്പതികള്‍ വിവാഹിതരായത് നേരത്തെ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ 34,000 അടി ഉയരത്തില്‍ വിമാനത്തില്‍ വച്ച് വിവാഹം ചെയ്ത ദമ്പതികളെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓസ്ട്രേലിയയില്‍ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലന്റ് സ്വദേശി കാതി വാലിയന്റുമാണ് 34000 അടി ഉയരത്തില്‍ വിമാത്തില്‍ വച്ച് വിവാഹിതരായത്.
ഓസ്ട്രേലിയയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്കുള്ള വഴിമധ്യേ ജെറ്റ്സ്റ്റാര്‍ എയര്വേയ്സില് വച്ചായിരുന്നു ഇവരുടെ വിവാഹം. യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോള്‍ തന്നെ വിമാനത്തില്‍ വച്ച് വിവാഹം കഴിക്കാനുള്ള അനുമതിയും ദമ്പതികള്‍ നേടിയിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും ഇടയില്‍ ആകാശത്ത് വച്ച് ദമ്പതികള്വിവാഹിതരാവുകയായിരുന്നു.
ടസ്മാര് സമുദ്രത്തിന് മുകളില്‍ എത്തിയപ്പോഴായിരുന്നു വിവാഹം. ദമ്പതികളുടെ വിവാഹ വിഡിയോ ജെറ്റ്സ്റ്റാര്‍ എയര്‍വേയ്സ് ഫേയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ദമ്പതികളുടെ ആഗ്രഹം. ഞങ്ങള്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. ടസ്മാര് സമുദ്രത്തിന് മുകളില്‍ 34000 അടി മുകളില്‍ വച്ച് ജെറ്റ്സ്റ്റാര്‍ വിമാനത്തില്‍ വച്ച് ലോകത്തില്‍ ആദ്യമായി വിവാഹിതരായ ദമ്പതികളാണ് കാതിയും ഡേവിഡും'. എന്ന അടിക്കുറിപ്പോടെയായിരുന്നു ജെറ്റ്സ്റ്റാര്‍ വിഡിയോ പങ്കുവെടച്ചത്.
അതേസമയം ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ ആശംസകളുമായി രംഗത്തെത്തി. 34,000 അടി മുകളില്‍ വിമാനത്തിനുള്ളില്‍ വച്ചുള്ള വിവാഹം എന്ന ഐഡിയ കൊള്ളാമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞത്.






