
കൊച്ചി: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തതു െകെക്കോട്ടുകൊണ്ടു തലയ്ക്കടിച്ചു അര്‍ധബോധാവസ്ഥയില്‍ ആക്കിയശേഷം. തുടര്‍ന്നു ക്രൂരമായി പീഡിപ്പിച്ചശേഷം വീണ്ടും യുവതിയുടെ തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാനാണെന്നു പോലീസ് സംശയിക്കുന്നു. അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളി ഉമര്‍ അലി കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ നിരന്തരം ഉപയോഗിക്കുന്നയാളാണ്. സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്നാണു മരിച്ച യുവതി ആരെന്നും പ്രതി അസം സ്വദേശിയായ ഉമര്‍ അലിയാണെന്നും പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ആദ്യം കിട്ടിയില്ല.
പലപ്പോഴും പലതാണു പറഞ്ഞത്. സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട പോലീസ് മൂന്നുമണിക്കൂറിനകം ഉമര്‍ അലിയെ പിടികൂടി. കൊല്ലപ്പെട്ടതു നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പോലീസിന്റെ സംശയം. പിന്നീടു നടത്തിയ അന്വേഷണത്തിലാണു നാട്ടുകാരിയാണെന്നു തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണു സംഭവം. ഹോട്ടലിന്റെ വശത്തുള്ള മറവില്‍വച്ചാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. പൂര്‍ണനഗ്നമായ രീതിയിലായിരുന്നു മൃതദേഹം. യുവതിയെ ക്രൂരമായി ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് തന്റെ തൊഴില്‍ ഉപകരണമായ െകെക്കോട്ട് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലനടത്തിയെന്നുമാണ് പ്രതിയുടെ മൊഴി.
തൂമ്പ കൊണ്ടു തലയിലും ശരീരത്തിലും മുറിവേറ്റ പാടുകളോടെയാണു മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ ഹോട്ടലില്‍ പാലുമായെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ വിവരം അറിയിച്ചു. ഇവരാണ് പോലീസില്‍ അറിയിച്ചത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോലീസ് സര്ജന് പോസ്റ്റ്മോര്‍ട്ടം ചെയ്തു. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങളാലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 40 കാരിയായ യുവതിയും ഉമര്‍ അലിയും ഒന്നിച്ച് സ്കൂളിന്റെ സമീപത്തുള്ള ഹോട്ടലിലേക്കു വരുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍നിന്ന് ലഭിച്ചു.
കൊലപാതകശേഷം തിരികെ പോകാന്‍ തുടങ്ങിയ ഉമര്‍ അലി സി.സി. ടിവി ക്യാമറ തല്ലിപ്പൊളിച്ചിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിച്ച ഉമര്‍ അലിയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെരുമ്പാവൂര്‍ ഡിെവെ.എസ്.പി: കെ. ബിജുമോന്, കാലടി ഇന്‍സ്പെക്ടര്‍ ടി.ആര്. സന്തോഷ്, പെരുമ്പാവൂര്‍ എസ്.ഐ. ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെപിടികൂടിയത്. ഇയാളുടെ വിലാസം വ്യാജമാണോയെന്നു സംശയമുണ്ട്. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അസമിലുള്ള പെരുമ്പാവൂര്‍ പോലീസ് ഉമര്‍ അലിയുടെ വിലാസത്തിലെത്തി അന്വേഷിക്കും. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ദളിത് യുവതിയുടെ കൊലപാതകത്തിലും പിടിയിലായത് അസംകാരനാണ്- അമീറുള്‍ ഇസ്ലാം.






