
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്. റെയ്ഡില്‍ അക്രമികളായ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് നടന്ന കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തില്‍ 15 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അഞ്ച് വിദ്യാര്‍ത്ഥികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ്യു യൂണിറ്റ് അംഗമായ നിതിന്‍ രാജിനു മര്‍ദ്ദനമേറ്റത്. എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി കോളേജ് ചെയര്‍മാനുമായിരുന്ന എംആര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഹോസ്റ്റലിലെ മുന്നിലെ ഗേറ്റിലുടെയും പിന്നിലെ ഗേറ്റിലുടെയും ഒരേ സമയം പോലീസ് സംഘം റെയ്ഡിന് എത്തുകയായിരുന്നു. പിന്നിലെ ഗേറ്റിലുടെ കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിനു മുന്നില അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പോലീസ് വ്യക്തമാക്കി. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഡിസിപി ആദിത്യ വ്യക്തമാക്കിയിട്ടുണ്ട്.






