
കാഞ്ഞങ്ങാട്: സപ്തഭാഷ സംഗമ ഭൂമിയില്‍ അറുപതാമത് കലയുടെ ഉത്സവത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍, സ്വര്‍ണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 911 പോയിന്റ് നേടി കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം നീങ്ങുകയാണ്. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ പാലക്കാടാണ് തൊട്ടുപിന്നില്‍. 898 പോയിന്റുമായി തൃശൂരാണ് നാലാം സ്ഥാനത്ത്. മലപ്പുറം, എറണാകുളം ജില്ലകളാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍ തുടരുന്നത്.
സ്കൂളുകളില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലമാണ് കുതിക്കുന്നത്. ഗുരുകുലത്തിന്റെ തേരിലേറിയാണ് പാലക്കാട് ജില്ലയുടെ കുതിപ്പ്. കോഴിക്കോട് സില്‍വര്‍ ഹില്‍സ്, കണ്ണൂര്‍ സെന്റ് തെരേസാസ് എന്നീ സ്കുളുകളും കുതിപ്പ് തുടരുകയാണ്. അവസാന ദിനത്തില്‍ 13 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അവസാന ദിനമായ ഇന്നാണ് ഗ്ലാമര്‍ ഇനമായ നാടോടി മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്. വൈകിട്ട് നാലു മണിയോടെയാണ് സമാപന സമ്മേളനം.






