
മുംബൈ : ഈ അടുത്തിടയ്ക്ക ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും മികച്ച ബാറ്റിംഗ് പുറത്തെടുത്ത താരമാണ് ഉമേഷ് യാദവ്. കഴിഞ്ഞ മൂന്ന് മത്സരത്തിലും ടി20യെ വെല്ലുന്ന തരത്തിലുള്ള ബാറ്റിംഗ് മികവാണ താരം പുറത്തെടുത്തത്. മത്സരങ്ങളില്‍ വെടിക്കട്ട് സിക്സുകള്‍ പായിക്കുമ്പോള്‍ ഗ്യാലറിയില്‍ ഇരുന്ന് കൈയ്യടിക്കുന്ന ക്യാപ്റ്റന്‍ കോഹ്ലിയുടെ മനസ്സില്‍ മറ്റൊരു തന്ത്രം കൂടിയുണ്ട്. വേണ്ടി വന്നാല്‍ ഉമേഷ് യാദവിനെ മൂന്നാം നമ്പറിലും ബാറ്റ് ചെയ്യിക്കാം.
അടുത്തിടെ കോഹ്ലി നല്കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം താമാശ രൂപേണ പറയുന്നത്. ഹാര്‍ദിക്ക് പരിക്കിന്റെ പിടിയില്‍ നിന്ന് മാറി ടീമില്‍ വരാന്‍ വൈകിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് താരം ഇക്കാര്യം തമാശയില്‍ പറഞ്ഞത്.
റാഞ്ചിയില ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തില്‍ 10 പന്തില്‍ 30 റണ്‍സ് അടിച്ച ഉമേഷ് യാദവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കണ്ട് ഗ്യാലറിയില്‍ ഉള്ള താരങ്ങള്‍ ആവേശഭരിതരായി എണീറ്റ് നിന്ന് കയ്യടിക്കുകയും ചെയ്തു. ചരിത്രത്തിലെ വേഗമേറിയ 30 റണ്‍സെന്ന നേട്ടവും താരം ആ ഇന്നിങ്സില്‍ നേടി. ബംാദേശിനെതിരെയും താരം മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. 10 പന്തില്‍ 25 റണ്‍സാണ് ആ ഇന്നിങ്സില്‍ താരം നേടുന്നത്. ഒരു ഫോറും മൂന്ന് സിക്സും. എന്നാല്‍ കൊല്‍ക്കത്തിയില്‍ നടന്ന് പിങ്ക് ടെസ്റ്റില്‍ താരം ഡക്കിന് പുറത്തായി.






