
നാഗ്പൂര്‍: നാല വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം നഗ്നനാക്കി തെരുവിലുടെ നടത്തി. കൈകള്‍ കൂട്ടിക്കെട്ടിയ ശേഷമാണ് ഇയാളെ നഗ്നനാക്കി പരേഡ് നടത്തിയത്. പിന്നീട് പോലീസിന് കൈമാറി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ പര്ഡിയില് ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ജവഹര്‍ വൈദ്യ (35) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. സ്ഥലത്തെ ഒരു സഹകരണ സൊസൈറ്റി ബാങ്കിലെ ദിവസേനയുള്ള കാഷ് കലക്ഷന്‍ ഏജന്റാണ് ജവഹര്‍ വൈദ്യ.
പണം വാങ്ങുന്നതിനായി ദിവസവും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഈ സമയം വീട്ടിലെത്തിയ അമ്മ സംഭവം കാണുകയും അവര്‍ ഒച്ചവച്ച് അയല്‍ക്കാരെ കൂട്ടുകയുമായിരുന്നു.
സംഭവം നാട്ടില്‍ പരന്നതോടെ നാട്ടുകാര്‍ തടിച്ചുകൂടി ജവഹര്‍ വൈദ്യയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ക്കൊതിരെ ഐപിസി, പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.






