തിരുവനന്തപുരം : പൊട്ടക്ഷന് ഓഫ് റൈറ്റ്സ് ബില്ലിനെതിരെ ഡിസംബര്‍ മൂന്നിന് ട്രാന്‍സ് ജെന്‍ഡേഴ്സ് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിക്കുന്നു. പാര്‍ലമെന്റില്‍ പാസാക്കിയ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
നിലവിലുള്ള ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെച്ചാല്‍ ട്രാന്സ്ഡെന്ഡര് സമൂഹത്തിന് നിലവിലുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടും. അതുകൊണ്ടു തന്നെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളേയും കാറ്റില്‍ പറത്തുന്ന ഈ ബില്‍ പുനഃപരിശോധിക്കുകയും, അതിനായി പുതിയ കമ്മിറ്റി രൂപികരിക്കണമെന്നും രാഷ്ര്ടപതിയോട് അവര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു തീരുമാനം. തങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താതെ ബില്‍ പാസാക്കിയതിനെയും അതിനു വേണ്ടി വോട്ട് ചെയ്ത പാര്‍ലമെന്റ് അംഗങ്ങളുടെ നടപടിയെയും ശക്തമായി അപലപിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Comments