
വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴി ഉയര്‍ത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ വലിയ ചര്‍ച്ചയാണ് നേരിടുന്നത്. ാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളില്‍ വിവാദത്തില്‍ ആക്കുന്നത്. സദാചാരവുമായി ഒരു കൂട്ടം ആളുകള്‍. എന്നാല്‍ നോക്കുന്നവരുടെ കണ്ണിനാണ് പ്രശ്നം എന്ന് മറ്റ് ചിലര്‍. ഇങ്ങനെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചൂട് പിടിക്കുകയാണ്.
പുത്തന്‍ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫേട്ടോഗ്രഫി കൂടുതല്‍ പ്രാധാന്യം നേടുകയാണ്. ഇതിന്റെ ഭാഗമായി ഫോട്ടോഷൂട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ ഒക്ടോബര്‍ 23 ന് ബ്ലാക്ക് പേപ്പര്‍ ഫോട്ടോഗ്രഫി പുറത്ത്വിട്ട ഐശ്വര്യ പെബിന്‍ എന്നിവരുടെ ഫോട്ടോഷൂട്ട് ശക്തമായി വിമര്‍ശനങ്ങള്‍ നേരിട്ടു. ഈ ഫേട്ടോഷൂട്ട് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നാണ് ചിലര്‍ പറഞ്ഞത്. ഇതിന് നിരവധി ട്രോളുകളും വന്നിരുന്നു.
എന്നാല്‍ ഫോട്ടോയ്ക്ക് പിന്തുണയായി നിരവധി ആളുകളും രംഗത്തെത്തി. എടുക്കുന്നവര്‍ക്ക് എല്ലാത്ത് പ്രശ്നങ്ങള്‍ പിന്നെ എന്തിനാണ് മറ്റുള്ളവര്‍ക്ക് എന്നാണ് ഉയര്‍ന്ന ചോദ്യം. കാലം മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പ്രതിരോധിക്കാന്‍ ആകില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു. പിന്നെ ആതിനെ പറ്റി വലിയ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ഉണ്ടയില്ല.
എന്നാല്‍ ഇതിന് ശേഷം കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ് നടത്തിയ ഗൗരി റാം എന്നിവരുടെ ഫോട്ടോഷൂട്ടാണ് വിവാദം കൊഴുപ്പിച്ചിരിക്കുന്നത്. ഇതില്‍ ഗൗരിയുടെ വസ്ത്രം മോശമായിരുന്നു എന്നായിരുന്നു ഇതിലെ പ്രശ്നം. പിനക്കളിനെതിരെയും മോശം കമന്റുകള്‍ വന്നു. ഫോണ്‍ വിളിച്ച് വരെ ചീത്ത് വിളികള്‍ ഉണ്ടായതായി സിഇി ഷാലു പറഞ്ഞു.
എന്നാല്‍ ഇതേ വിഷയത്തില്‍ പോലീസിന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്രോള്‍ പേജുകളിലും സജീവമായിക്കൊണ്ടിരിക്കുന്നത്. സേവ് ദ് ഡേറ്റ് ആയിക്കോളൂ എന്നാല്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട് എന്നായിരുന്നു പോലീസിന്റെ മീഡിയാ സെല്‍ പേജില്‍ പങ്ക്വെച്ച പോസ്റ്റ്. ഈ പോസ്റ്റ് സദാചാര പോലീസിങ്ങിനെ പിന്തുണയ്ക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നു. പോലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും വിവാദങ്ങള്‍ ഉണ്ടായി. പോലീസിനെതിരെ ട്രോളുകളും ശക്തമായിരുന്നു.






