
ന്യൂഡല്‍ഹി: ചെന്നൈ സ്വദേശിയായ സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍ സോഫ്റ്റ് ലാന്റിംഗിനിടയില്‍ ചന്ദ്രോപരിതലത്തില്‍ തന്നെ അപ്രത്യക്ഷമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാദത്തിന് മറുപടിയുമായി ഐഎസ്ആര്‍ഒ രംഗത്ത്. വിക്രം ലാന്‍ഡര്‍ പതിച്ച സ്ഥലം എവിടെയാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയതാണെന്നും ചന്ദ്രയാന്‍ രണ്ടിലെ ഓര്‍ബിറ്റര്‍ തന്നെയാണ് ഇത് കണ്ടെത്തിയതാണെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് വിശദീകരിച്ചു.
മൂന്ന് മാസമായി രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ തെരയുകയായിരുന്ന വിക്രം ലാന്‍ഡറിനെ ചെെന്നെയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ഷണ്മുഖ സുബ്രഹ്മണ്യന്(33) കണ്ടെത്തിയെന്നാണ് ഇന്നലെ വാര്‍ത്തകള്‍ പുറത്തു വന്നത്. സുബ്രഹ്മണ്യന്റെ കണ്ടെത്തലിനു നാസയുടെ സ്ഥിരീകരണവുമെത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തില്‍നിന്നു ലഭിച്ച സൂചനയാണു വിക്രത്തെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും നാസ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സെപ്തംബര്‍ 10 ന് ഇക്കാര്യം താന്‍ ട്വീറ്റ് ചെയ്തതാണെന്നാണ് ഐഎസ്ആര്‍ഒ യുടെ പ്രതികരണം.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് 24 ഇടങ്ങളിലായാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍. സോഫ്റ്റ് ലാന്‍ഡിങ്ങിനു നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 750 മീറ്റര്‍ മാറി കിഴക്കു പടിഞ്ഞാറായാണു അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനു രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ തുടങ്ങിയ അന്വേഷണമാണു സുബ്രഹ്മണ്യന്റെ സഹായത്തോടെ അവസാനിച്ചത്. ഇതിനു സുബ്രഹ്മണ്യനു വേണ്ടിവന്നത് 30 മണിക്കൂര്‍ മാത്രം. ഉപകരണമായി ഉണ്ടായിരുന്നത് രണ്ട് ലാപ്ടോപ്പുകളും ആയിരുന്നു.
ഐ.എസ്.ആര്.ഒ, നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കു കഴിയാത്ത നേട്ടമാണ് സുബ്രഹ്മണ്യന് ഉണ്ടാക്കിയതെന്നായിരുന്നു വാര്‍ത്തയില്‍ നല്‍കിയിരുന്ന വിശദീകരണം. ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് ഐഎസ്ആര് ഒ രംഗത്ത് വന്നത്. ചെെന്നെയിലെ ഐടി സ്ഥാപനത്തില്‍ മൊെബെല്‍ ആപ്പുകള്‍ തയാറാക്കുന്ന ജോലി ചെയ്യുന്നയാളാണ് സുബ്രഹ്മണ്യന്. നാസയുടെ എല്‍.ആര്.ഒ. പേടകം പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ സുബ്രഹ്മണ്യത്തിനു ലഭിച്ചത്. വിക്രം ചന്ദ്രനില്‍ ഇറങ്ങുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് ലാപ്ടോപ്പില്‍ അദ്ദേഹം താരതമ്യം ചെയ്തത്. താരതമ്യം 30-ാം മണിക്കൂറിലെത്തിയപ്പോഴായിരുന്നു ആദ്യ സൂചന. അതു നാസയുമായി പങ്കുവച്ചു. ഇന്നലെ നാസ സ്ഥിരീകരിച്ചു.
സാഫ്റ്റ് ലാന്‍ഡിങ്ങിനു മുന്‍പും ശേഷവുമുള്ള ഫോട്ടോകളിലെ വ്യത്യാസമാണു അദ്ദേഹം ആദ്യം കണ്ടെത്തിയത്. ഇതു നാസയെ അറിയിച്ചു. തുടര്‍ന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ ചിത്രങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ഷണ്മുഖം കണ്ടെത്തിയ സ്ഥലമാണു നാസ ചിത്രത്തില്‍ ''എസ്'' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ പിന്നീട് വിക്രത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒടുവില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ചിതറിത്തെറിച്ചതായും കണ്ടെത്തി.






