
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്കിന്റെ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കുള്ള പ്രത്യേക മുന്നറിയിപ്പ് എത്തിയിരിക്കുന്നു. ജനുവരി ഒന്നു മുതല്‍ സ്ട്രിപ് കാര്‍ഡുകള്‍ ചിപ് കാര്‍ഡുകളാക്കി മാറ്റിയില്ലെങ്കില്‍ അവ യാതൊരു ഉപയോഗത്തിനും കൊള്ളാത്തതാകും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ സ്ഥിരമായതോടെയാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു നല്കുന്ന ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇതുപ്രകാരം എല്ലാ അക്കൗണ്ട് ഉടമകളും തങ്ങളുടെ കാര്‍ഡുകള്‍ നിര്‍ബന്ധമായും ചിപ് കാര്‍ഡുകളാക്കി മാറ്റേണ്ടതാണ്. ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് ഈ നിബന്ധന.
ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഈ കാര്‍ഡ് മാറ്റം പണച്ചെലവില്ലാത്തതാണ്. റിസര്‍വ്സ് ബാങ്കിന്റെ കര്‍ശന നിര്‍ദേശ പ്രകാരം നടപ്പിലാക്കുന്നതാണ് ഇത്. പുതിയ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനാകില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചില്‍ നേരിട്ട് ചെന്നോ കാര്‍ഡുകള്‍ മാറ്റാനാകും. എന്നാല്‍, പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ്സ് തന്നെയാണ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ത് എന്ന് ഉറപ്പാക്കണം.






