കോഴിക്കോട്: വീട്ടമ്മയെ വൈദികന് പീഡിപ്പിച്ചുവെന്ന സംഭവത്തില്‍ നിലപാട് അറിയിച്ച് താമരശേരി രൂപത. ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് കേസെടുത്തത്. ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ മനോജ് ജേക്കബിനെ ആഴ്ചകള്‍ക്ക് മുമ്പേ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നതായി താരമശേരി രൂപത വ്യക്തമാക്കി. കേസന്വേഷണവുമായി സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങള്‍ അറിയിച്ചു.
പള്ളിയില്‍ വികാരിയായിരിക്കെ ഫാ. മനോജ് ജേക്കബ് പ്ലാക്കുട്ടം തന്നെ പീഡിപ്പിച്ചുവെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി. ഇത് സംബന്ധിച്ച് കോഴിക്കോട് ചോവായൂര്‍ പോലീസ് സ്റ്റേഷനില്‍ വീട്ടമ്മ ിന്നലെ വൈകിട്ട് പരാതി നല്കി. 2017 ജൂണ്‍ 15ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂര്‍ നിത്യസഹായ മാത പള്ളിയില്‍ വികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുള്ള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. ഭീഷണി ഭയന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും വീട്ടമ്മ പറഞ്ഞു.
സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇവരുടെ പരാതിയില്‍ ഐ.പി.സി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. വൈദികനെതിരെ രൂപതാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് വീട്ടമ്മ പറഞ്ഞു.






