
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിത്രമാണ് 'ദൃശ്യം' ചിത്രത്തില്‍ മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് വരുണ്‍ . വരുണിനെ അവതരിപ്പിച്ച റോഷന് ബഷീറും മലയാളികളുടെ പ്രിയ താരമായി മാറി. എന്നാല്‍, ഈ പ്രിയതാരത്തിന്റെ അചഛന് കലന്തന് ബഷീര്‍ എന്ന നടനെക്കുറിച്ച് മലയാള സിനിമ പ്രേക്ഷകര്‍ക്ക് അറിവുണ്ടാകാനിടയില്ല. നടന് കലന്തന് ബഷീറിന്റെ മകനാണ് റോഷന് ബഷീര്‍. മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍, കുടുംബവിശേഷങ്ങള്‍, കല്യാണപ്പിറ്റേന്ന് ,ഇമ്മിണി നല്ലൊരാള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടനാണ് കലന്തന് ബഷീര്‍.
കലന്തന് ബഷീറിനെ കുറിച്ച് മനുവര്‍ഗീസ് എന്ന പ്രേക്ഷകന് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മനുവിന്റെ കുറിപ്പ് വായിക്കാം :
കലന്തന് ബഷീര്‍ എന്ന നടനെക്കുറിച്ച് മലയാള സിനിമ പ്രേക്ഷകര്‍ക്ക് അറിവുണ്ടാകാനിടയില്ല...പക്ഷേ പല സിനിമകളിലും നമ്മള് ഈ നടനെ കണ്ടിട്ടുണ്ട്...മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍..കുടുംബവിശേഷങ്ങള്‍..കല്യാണപ്പിറ്റേന്നില്‍..ഇമ്മിണി നല്ലൊരാളില്‍..
സിനിമയെ നെഞ്ചോട് ചേര്‍ത്ത ഇത്തരം ആയിരം ബഷീര്മാരുടേത് കൂടിയാണ് മലയാള സിനിമ..നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ബഷീര്‍ എന്ന നടന് ബ്രേക്കാവുന്ന കഥാപാത്രങ്ങള്‍ തേടിയെത്തിയില്ല.
പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം ഉപ്പയുടെ സ്വപ്നങ്ങളുടെ പൂര്‍ത്തികരണം പോലെ മകന് സിനിമയിലെത്തി..റോഷന് ബഷീര്‍..ദൃശ്യത്തിലെ മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രമായി മാറിയ വരുണ്‍..ഇത് കാലത്തിന്റെ കാവ്യനീതിയാണ്..വിക്കിപീടിയയിലോ മറ്റ് രേഖകളിലോ ഇല്ലാത്ത നടി നടന്മാരെക്കുറിച്ചുളള അന്വേഷണം തുടരുന്നു...






