
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ നടപടി എടുക്കാത്തതില്‍ പാക്കിസ്ഥാനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി ഇന്ത്യ. 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പാക്കിസ്ഥാന് അലംഭാവം കാണിക്കുന്നുവെന്ന് രാജ്യാന്തര സമൂഹത്തിന് വ്യക്തമാണെന്നായിരുന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറിന്റെ പ്രസ്താവന. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സുത്രധാരനും ജമാത്ത് ഉദ് ദവ തലവനുമായ ഹഫീസ് സയിദ് ഇസ്ലാമാബാദിന്റെ എല്ലാ ആതിഥ്യവും സ്വീകരിച്ച് പാക്കിസ്ഥാനിലൂടെ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും അദേഹം ആഞ്ഞടിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ ആരാണെന്ന് തങ്ങള്‍ക്ക് വ്യക്തമായി അറിയാം, ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരന്‍ ആരാണെന്നും തങ്ങള്‍ക്കു വ്യക്തമാണ്. അതോടൊപ്പം തന്നെ മുഖ്യസൂ;്രധാരന് പാക്കിസ്ഥാിലൂടെ സ്വതന്ത്രമായി വിഹരിക്കുന്ന കാര്യത്തിലും തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഭീകരാക്രമണത്തിനു പിന്നാലെ ഇതുസംബന്ധിച്ച് എല്ലാ തെളിവുകളും പാക്കിസ്ഥാന് ഇന്ത്യ കൈമാറിയതാണ്. ഇനി നടപടി എടുക്കേണ്ടത പാക്കിസ്ഥാന്റെ ഉതതരവാദിത്തമാണ്. എന്നാല്‍ നടപടി എടുക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന് ഓടിയൊളിക്കുകയാണ് അദേഹം കൂട്ടിച്ചേര്‍ത്തു.
2008 നവംബര്‍ 26 നാണ് കടല്‍മാര്‍ഗം ഇന്ത്യയില്‍ പ്രവേശിച്ച 10 ലഷ്കറെ ത്വയിബ ഭീകരവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയത്. വെടിവെയ്പിലും സ്ഫോടനങ്ങളിലും 166 ജീവന് പൊലിയുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്, കാമ ആശുപത്രി, നരിമാന് ഹൗസ്, ലിയോപോള്‍ഡ് കഫേ, താജ് ഹോട്ടല്‍, ഒബ്റോയ് ത്രിഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാക്കിസ്ഥാന്റെ മണ്ണില്‍ നിന്ന് ഭീകരവാദം തുടച്ചു നീക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെ ആഗോള സമൂഹം പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ശക്തമായ നടപടി ഇതുവരെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തിയെന്ന കുറ്റം ചുമത്തി ലാഹോറിലെ ഭീകരവിരുദ്ധ കോടതി സയിദിനെയും ജമാത്ത് ഉദ് ദവയിലെ ഏഴോളം ഭീകരരെയും കുറ്റക്കാരായി വിധിച്ചിരുന്നു.






