വാഷിംഗ്ടണ്‍: ഗുജറാത്ത് കലാപത്തിന്റെ പേരിലുള്ള കടുത്ത വിമര്‍ശനങ്ങളില്‍ നിന്നും നരേന്ദ്രമോഡിക്ക് മോചനം കിട്ടിയത് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതോടെയാണ്. അമേരിക്കയില്‍ പ്രവേശന വിലക്ക് ഉള്‍പ്പെടെയുള്ളവയാണ് നരേന്ദ്രമോഡിക്ക് നേരിടേണ്ടി വന്നത്. ബിജെപി സര്‍ക്കാരിന്റെ അഭിമാനങ്ങളില്‍ പെടുന്ന വിഷയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷാ നീങ്ങുന്നതും ഇതേ പാതയില്‍. ബില്ല് പാസ്സാക്കിയാല്‍ അമിത്ഷായ്ക്ക് എതിരേയും അമേരിക്ക ഉപരോധം കൊണ്ടുവന്നേക്കുമെന്ന് സൂചന.
രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന് പൗരത്വ ബില്ലിനെ ആകാംഷയോടെയാണ് ഉറ്റു നോക്കുന്നത്. ബില്‍ ഇരു സഭകളും പാസ്സാക്കിയാല്‍ അമിത് ഷായ്ക്ക് എതിരേയുള്ള നടപടികള്‍ കമ്മീഷന് ശുപാര്‍ശ ചെയ്തേക്കും. മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കുന്ന സംഘടനകളേയും വ്യക്തികളേയും യുഎസ് ഫെഡറല്‍ കമ്മീഷന് നിരീക്ഷിക്കാറുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ബില്‍ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരമാണെന്നാണ് അമേരിക്കന്‍ കമ്മീഷന്റെ വിലയിരുത്തല്‍. ബില്‍ ലോക്സഭയില്‍ പാസ്സാക്കിയതിന് പിന്നാലെ തന്നെ യുഎസ് കമ്മീഷന് ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസ്താവന ഇറക്കുകയും ചെയ്തു.
ബില്‍ യുഎസ് കമ്മീഷന് ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തെ വിഷമത്തില്‍ ആക്കുന്നെന്നും ഇരു സഭകളിലും ബില്‍ പാസ്സാക്കപ്പെട്ടാല്‍ അമിത്ഷായ്ക്കും മറ്റ് പ്രധാന നേതൃത്വത്തിനും എതിരേ ഉപരോധം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നുമാണ് പ്രസ്താവനയിലെ നിര്‍ദേശം. ഇന്ത്യന്‍ പൗരത്വത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മതപരീക്ഷണമാണ് നടത്തുന്നതെന്നു യുഎസ്സിആര്‍എഫ് ഭയപ്പെടുന്നതായും ദശലക്ഷക്കണക്കിന് മുസ്ലിംകളില് നിന്ന് പൗരത്വം ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. ബില്‍ ഇന്ത്യയുടെ മതേതര ബഹുസ്വരതയുടെ ചരിത്രത്തിനും നിയമത്തിന് മുന്നില്‍ എല്ലാവര്ക്കും തുല്യത നല്കുന്ന ഭരണഘടനയ്ക്കും എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒുര മത പരീക്ഷണമാണ് നടത്തുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
തിങ്കളാഴ്ചയാണ് ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അമിത്ഷാ അവതരിപ്പിച്ചത്. 80 നെതിരേ 311 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസ്സാക്കപ്പെട്ടത്. 2014 ഡിസംബര്‍ 31 ന് മുമ്പ് പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു-സിഖ്-ബുദ്ധ-ജൈന-പാഴ്സി-ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍. അയല്‍ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ബില്ലെന്ന് അമിത്ഷാ പറഞ്ഞു. അതേസമയം യുഎസ് ഫെഡറല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് നിയമസാധുതയില്ലെങ്കിലും മതവും മനുഷ്യാവകാശവും വിഷയമാകുന്ന കാര്യത്തില്‍ അമേരിക്ക ഇത് പരിഗണിക്കാറുണ്ട്.

Comments