
ന്യൂഡല്‍ഹി : ഇന്ത്യയില്‍ അഭയാര്ത്ഥികളായിട്ടുള്ള ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ടു. 35 വര്‍ഷമായി രാജ്യത്ത് നിരവധി ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസ്സാക്കിയതിന് തൊട്ട് പിന്നാലെയാണ് ശ്രീ ശ്രീ രവി ശങ്കറിന്റെ ട്വീറ്റ്. 311 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 80 പേര് ബില്ലിനെ എതിര്‍ത്തു. കടുത്ത ഭരണ പ്രതിപക്ഷ വാകപോരിനൊടുവിലായിരുന്നു ബില്‍ ലോക്സഭയില്‍ പാസാക്കിയത്.
I request the Government of India to consider giving citizenship to more than 1 lakh Tamil Sri Lankans who are living in this country as refugees for the last 35 years.#CABBill
— Sri Sri Ravi Shankar (@SriSri) December 10, 2019






