
ലണ്ടന്‍: നിര്‍ണായകമായ ബ്രിട്ടനിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നില്‍ നില്‍ക്കുകയാണ്. ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്ബിന് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ അടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടിയതോടെയാണ് ഈ നടപടി.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബോറിസ് ജോണ്സന് വീണ്ടുംഅധികാരത്തിലെത്തുമെന്നാണ് വ്യക്തമാക്കുന്നത്. 650 അംഗ പാര്‍ലമെന്റിലെ 368 സീറ്റുകള്‍ ബോറിസ് ജോണ്‍സന്റെ പാര്‍ട്ടി നേടുമെന്നാണ് ബിബിസി, സ്കൈ ന്യൂസ്, ഐടിവി എന്നിവയുടെ പ്രവചനം.
ഇടക്കാല തിരഞ്ഞെടുപ്പില്‍ ആകെ 3322 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ബ്രിട്ടന്റെ വിധിനിര്‍ണയിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ പരമാവധി സീറ്റ് നടി ബ്രെക്സിറ്റിനുള്ള നിലമൊരുക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലക്ഷ്യം.






