
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂര്‍ എഫ്സിക്കെതിരെ. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ മരിയോ ആര്‍ക്കേസ് ബ്ലാസ്റ്റേഴ്സ് പ്ലയിങ് ഇലവനിലുണ്ട്. അതേസമയം സ്ട്രൈക്കര്‍ ബെര്‍ത്തലോമിയോ ഓഗ്ബച്ചെയുടെ അഭാവത്തില്‍ സെര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്. മികച്ച ഫോമിലുള്ള റാഫേല്‍ മെസി ബൗളിയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.
മലയാളി താരം രാഹുല്‍ കെ.പി ഇന്ന് കളത്തിലിറങ്ങുന്നില്ല. ടി.പി രെഹ്നേഷ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കും. സഹല്‍ അബ്ദുള്‍ സമദ് പകരക്കാരുടെ ബെഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ നാലാമതാണ് ജംഷഡ്പൂര്‍. ഏഴു മത്സരത്തില്‍ നിന്ന് ഒരു വിജയം മാത്രമായി ആറു പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ അഞ്ചാമത്തെ ഹോം മാച്ചാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍ കളിക്കുന്നത്.






