തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്ഗിന് മുഖ്യ അന്വേഷണ ചുമതലയും ഊര്‍ജ്ജ സെക്രട്ടറി ഡോ. ബി. അശോക് പ്രസെന്റിങ. ഓഫീസറുമായാണ് അന്വേഷണ സമിതി രൂപീകരിച്ചത്.
തിങ്കളാഴ്ച മുതല്‍ സമിതി തെളിവെടുപ്പ് ആരംഭിക്കും. മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നി രാത്രി 12.45നാണ് കെ.എം ബഷീറിനെ കാറിടിച്ച് കൊന്നത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.






